കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കി

കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കി;പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ

കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കി;കൊവിഡിനെതിരെ മികച്ച ഫലപ്രാപ്‌തി ലഭിക്കുന്നില്ല എന്ന ആരോപണവും റിപ്പോർട്ടും ശക്തമായതോടെയാണ് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കാൻ ഐ.സി.എം.ആർ തീരുമാനിച്ചത് ,രോഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്നുള്ള ഐസിഎംആർ നേരത്തെ കണ്ടെത്തിയിരുന്നു. കോവിഡ് ബാധിതരെ മരണത്തിൽ നിന്ന് രക്ഷിക്കാനോ ഗുരുതര രോഗമുള്ളവരുടെ ആരോഗ്യനില വഷളാവാതിരിക്കാനോ സഹായിക്കുന്നില്ലെന്നാണ് ഐസിഎംആർ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയെകുറിച്ചുള്ള ആശങ്ക ലോകാരോഗ്യ സംഘടനയും നേരത്തെ അറിയിച്ചിരുന്നു.

കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. എന്നാൽ പിന്നീട് പ്ലാസ്മ തെറാപ്പിയുടെ അനിയന്ത്രിതമായ ഉപയോഗം വൈറസ് വകഭേദങ്ങൾക്ക് കാരണമായേക്കാം എന്ന ആശങ്കയും ഉയർന്നിരുന്നു.
പ്ലാസ്മ ദാനം ചെയ്യാൻ ആവശ്യപ്പെട്ട് ക്യാംപെയ്നുകളും രാജ്യത്ത് നടന്നു. എന്നാൽ ഇതിന് ഇടയിലാണ് മാർഗ രേഖ കേന്ദ്ര സർക്കാർ പുതുക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*