
രണ്ടാം പിണറായി സര്‍ക്കാരിൻെറ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ
കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിൻെറ സാമ്പത്തിക മേഖലക്ക് ആശ്വാസം. ജനങ്ങൾക്ക് നികുതി ഭാരമില്ലാതെ, മുൻധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൻെറ തുടര്‍ച്ചയായി ധനമന്ത്രി കെ.എൻ ബാലഗോപാലിൻെറ കന്നി ബജറ്റ്.2021-22 സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ..
കൊവിഡിൻെറ രണ്ടാം തരംഗമാണ് പുതുക്കിയ ബജറ്റ് അവതരണത്തിന് പിന്നിൽ എന്ന ആമുഖത്തോടെയാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം. ആരോഗ്യ മേഖലക്ക് കൂടുതൽ ഊന്നൽ . തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കും.
*2020-21 സാമ്പത്തിക വര്‍ഷത്തിൽ സംസ്ഥാന ജിഡിപിയിൽ 3.8 ശതമാനം ഇടിവ്. സംസ്ഥാനത്തിൻെറ പൊതുവരുമാനം 18.77 ശതമാനം ഇടിഞ്ഞു.
*20,000 കോടി രൂപയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു
*കൊവിഡ് പ്രതിരോധത്തിന് 2,800 കോടി രൂപ നീക്കി വയ്ക്കും
* 8,300 കോടി പലിശ സബ്‍സിഡിക്കായി നീക്കി വയ്ക്കും.
* കൊവിഡ് പ്രതിരോധത്തിന് 6 കര്‍മപദ്ധതികൾ. വാക്സിൻ ഗവേഷണ കേന്ദ്രം തുടങ്ങും. ഇതിനായി 10 കോടി രൂപ വക ഇരുത്തും . ജില്ലാ ആശുപത്രികളിൽ പകര്‍ച്ചവ്യാധിക്കായി ഐസലേഷൻ ബെഡ്.
*കേരളത്തിൽ പുതിയ ലിക്വിഡ് ഓക്സിജേഷൻ പ്ലാൻറ് സ്ഥാപിക്കും.
* 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷനായി 1,000 കോടി രൂപ. അനുബന്ധ പ്രവര്‍ത്തനങ്ങൾക്കായി 5,00 കോടി രൂപ നീക്കി വയ്ക്കും.
* കാര്‍ഷിക മേഖലക്കും വ്യവസായ സംരംഭങ്ങൾക്കും പ്രത്യേക വായ്പ. കുടുംബശ്രീക്ക് 5 ലക്ഷം രൂപവരെയുള്ള വായ്പ 4 ശതമാനം പലിശ നിരക്കിൽ ലഭ്യമാക്കും. പ്രത്യേക പലിശ സബ്‍സിഡി നൽകും. 10,000 ഓക്സിലറി അയൽക്കൂട്ടങ്ങൾ.
* തീരദേശ മേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി . സംയോജന തീരസംരക്ഷണത്തിന് 5,300 കോടി രൂപ.
* കാര്‍ഷിക മേഖലയുടെ വികസനത്തിനും കൃഷിപരിപാലത്തിനുമായി 10 കോടി രൂപ. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി പുതിയ പദ്ധതി. 10 കോടി രൂപ നീക്കി വയ്ക്കും. കര്‍ഷകര്‍ക്ക് 2,600 കോടി രൂപയുടെ വായ്പ.
* 5 പുതിയ അഗ്രോപാര്‍ക്കുകൾ സ്ഥാപിക്കും. ക്ഷീര മേഖലക്കായി 10 കോടി രൂപ. തോട്ട വിളകൃഷി വിപുലപ്പെടുത്തും. പ്രതിസന്ധിക്ക് പരിഹാരം കാണും. പ്ലാൻേറഷൻ മേഖലക്കായി രണ്ടു കോടി രൂപ വക ഇരുത്തി.
* കേരളത്തിലെ റേഷൻ കടകളെ നവീകരിക്കും.
* ദാരിദ്യ നിര്‍മാര്‍ജനത്തിനായി 10 കോടി രൂപ
* ടൂറിസം മേഖലക്കായി പ്രത്യേക പാക്കേജ് . സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ. രണ്ട് പുതിയ ടൂറിസം സര്‍ക്യൂട്ടുകൾ സ്ഥാപിക്കും. മാർക്കറ്റിങ്ങിന് 50 കോടിരൂപ അധികം വക ഇരുത്തും. കെഎഫ്സി 400 കോടിരൂപയുടെ അധിക വായ്പ ലഭ്യമാക്കും.
* എംഎസ്എംഇകൾക്ക് 2,000 കോടി രൂപയുടെ വായ്പ. പലിശ ഇളവിന് 50 കോടി രൂപ .വ്യവസായ സംരംഭകത്വത്തിന് 50 കോടി രൂപ നീക്കി വയ്ക്കും. കുട്ടികൾക്ക് 2 ലക്ഷം ലാപ്ടോപ് സൗജന്യമായി നൽകും . കോവിഡ് മൂലം വരുമാനം നഷ്ടമായവര്‍ക്ക് പണം അക്കൗണ്ടിൽ പണം എത്തും .തദ്ദേശ സ്ഥാപനങ്ങൾക്ക് 10 കോടി.
*2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷകളും വാങ്ങാനായി ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പ 200 കോടി രൂപ. ഇതിനായുള്ള പലിശ ഇളവ് നല്‍കുന്നതിന് 15 കോടി രൂപ
.* വിദ്യാഭ്യാസം സ്കൂൾ തലം മുതൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അഴിച്ചു പണി. ഉന്നത വിദ്യാഭ്യാസത്തിനായി പ്രത്യേക പദ്ധതി. ഓൺലൈൻ ക്ലാസുകൾക്ക് 10 കോടി രൂപയുടെ പദ്ധതി.
* കെ. ആര്‍. ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് 2 കോടി രൂപ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് 2 കോടി രൂപ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ‘മാര്‍ ക്രിസോസ്റ്റം ചെയര്‍’ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ.
* പ്രവാസിക്ഷേമത്തിനും സ്വയം തൊഴിൽ കണ്ടെത്തുന്നതിനായും കുറഞ്ഞ പലിശ നിരക്കിൽ 1,000 കോടി രൂപയുടെ വായ്പ . പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ.
* കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപ നീക്കി വയ്ക്കും. ഗതാഗത ക്കുരുക്ക് ഒഴിവാക്കാൻ അഞ്ച് കോടി രൂപ. സ്മാര്‍ട്ട് കിച്ചന് അഞ്ച് കോടി രൂപ.
Be the first to comment