
പെട്രോള്‍ വില 95 രൂപയ്ക്കടുത്ത്; ഇന്ധനവില കുതിച്ചുയരുന്നു
കോവിഡിനൊപ്പം ഇരുട്ടടിയായി ഇന്ധനവില വര്‍ധനയും തുടരുന്നു. പെട്രോള്‍ ലീറ്ററിനു 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിനു 95 രൂപയ്ക്കടുത്തെത്തി. 94രൂപ 83 പൈസയാണ് ഇന്ന് ലീറ്ററിന് വില. ഡീസല്‍ ലീറ്ററിന് 89 രൂപ 77 പൈസ. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിനു 92 രൂപ 95 പൈസയും ഡീസലിനു 88രൂപ ഒരുപൈസയുമായി.
ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.
Be the first to comment