
വിമാന നിന്നും ഒട്ടനവധി ജീവനുകൾ രക്ഷിക്കാൻ സഹായിക്കുന്ന പാരചൂട്ട് യാത്രാ വിമാനങ്ങളിൽ ഇല്ലാത്തതിന് ഒന്നിലധികം കാരണങ്ങൾ ഉണ്ട്.
ഒന്നാമത്തെ കാരണം പാരചൂട്ടിന്റെ ഭാരം തന്നെയാണ്. വിമാനത്തിന്റെ ആകെ ഭാരം വർധിക്കുംതോറും കൂടുതൽ ഇന്ധനം വിമാനം പറക്കുന്നതിനായി ഉപയോഗിക്കേണ്ടതായിവരും. ഈ കനത്ത ചെലവ് വഹിക്കാൻ വിമാന കമ്പനികൾ തയാറാവില്ല. ഒരു പാരചൂട്ടിനു ശരാശരി 14 കിലോ ഭാരം ഉണ്ടാവും, അപ്പോൾ യാത്രക്കാരുടെ എണ്ണം അനുസരിച്ചു ഉണ്ടാവുന്ന ഭാര വർധന ഊഹിക്കാവുന്നതേയുള്ളൂ.
രണ്ടാമത്തെ കാരണം പാരചൂട്ടിന്റെ വിലയാണ്. ഏകദേശം ഒരുലക്ഷം വിലവരുന്ന പാരചൂട്ട് ഓരോ യാത്രക്കാരനും നൽകുന്നതിൽ എയർലൈൻ കമ്പനിക്ക് ഉണ്ടാവുന്ന കനത്ത ചെലവ് ഭീമമായിരിക്കും. മൂന്നാമത്തെ കാരണം ഒരു സാധാരണ യാത്രക്കാരന് ഉപയോഗിക്കാൻ കഴിയാത്തവിധം സങ്കീർണമാണ് പാരചൂട്ടിന്റെ നിർമാണവും പ്രവർത്തനവും, പ്രത്യേക പരിശീലനം നേടിയവർക്ക് മാത്രമേ പാരചൂട്ട് കൃത്യമായി ഉപയോഗിക്കാനാവൂ. അല്ലെങ്കിൽ പലപ്പോഴും വിപരീത ഫലം ആവും ഉണ്ടാവുക. വിവിധ പ്രായത്തിലും നിലവാരത്തിലും ഉള്ള വിമാന യാത്രക്കാർക്ക് പലപ്പോഴും പാര ചൂട്ട് നിഷ്ഫലം ആവാനാണ് സാധ്യത.ഇകാരണങ്ങളാലാണ്, പ്രത്യേക പരിശീലനം നേടിയവർ, എയർഫോഴ്സ് പൈലറ്റ്മാർ എന്നിവർക്കായ് പാര ചൂട്ടിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നത്.
Be the first to comment