
വെജിറ്റബിൾ കട്‌ലറ്റ് ആണെങ്കിലും നോൺ വെജ് ആണെങ്കിലും കട്‌ലറ്റ് നൽകുന്ന രുചി ഒന്ന് വേറെ തന്നെയാണ്. വ്യത്യസ്ത രുചികളിൽ, വ്യത്യസ്ത രീതികളിൽ തയ്യാറാക്കിയെടുക്കുന്ന കട്‌ലറ്റ് വിഭവങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. അത്തരത്തിൽ ഏവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ് ഈ പനീർ കട്‌ലറ്റ്. വളരെ എളുപ്പത്തിൽ, വ്യത്യസ്തമായി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
പ്രധാന ചേരുവകൾ
100 ഗ്രാം ചിരവിയത് പനീർ
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് ഇറച്ചി മസാല
1 എണ്ണം boiled,mashed ഉരുളക്കിഴങ്ങ്
1 ടീസ്പൂൺ ഇഞ്ചിപ്പൊടി
1 ടീസ്പൂൺ വെളുത്തുള്ളി പൊടി
1 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ ഉള്ളി പൊടിച്ചത്
1 കപ്പ് ബ്രഡ് ക്രംബ്‌സ് അഥവാ ബ്രഡ് പൊടിച്ചത്
1 എണ്ണം മുട്ട
ഗ്രേറ്റ് ചെയ്ത് വെച്ച പനീറിലേയ്ക്ക് വേവിച്ച ഉരുളക്കിഴങ്ങ് ചേർക്കുക. ഇനി ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പൗഡർ, മുളക്പൊടി, ചിക്കൻ മസാല, ഉപ്പ്, സവാള പൗഡർ എന്നിവ ചേർത്ത് നന്നായി ഇളക്കുക.
പനീർ കട്‌ലറ്റ് എളുപ്പത്തിൽ ഉണ്ടാക്കാം. ഇനി ഈ മിശ്രിതത്തിൽ നിന്ന് ചെറിയ ഉരുളകൾ തയ്യാറാക്കി ഒരു കട്‌ലറ്റ് ആകൃതിയിൽ പരത്തിയെടുക്കണം.ഇത് മുട്ടയിലും ബ്രെഡ് ക്രമ്പ്സിലും മുക്കി ഒരു 15 മിനിറ്റ് മാറ്റി വെക്കുക.ഒരു പാൻ ചൂടാക്കി എണ്ണ ചേർത്ത് കട്‌ലറ്റ് സ്വർണ്ണ നിറമാകുന്നതു വരെ വറുത്തെടുക്കുക. നിങ്ങൾക്കിഷ്ടപ്പെട്ട സോസ് അല്ലെങ്കിൽ മയോണൈസ് ചേർത്ത് ഈ പനീർ കട്‌ലറ്റ് കഴിച്ച് നോക്കൂ.രുചികരമായ പനീർ കട്ലറ്റ് റെഡി .
Be the first to comment