ഉപ്പ് കൂടിയാൽ പ്രതിരോധ ശക്തി കുറയും; ശ്രദ്ധിക്കുക

ഉപ്പ് മനുഷ്യരിൽ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഉപ്പിൽനിന്നുമാണ് ശരീരത്തിനാവശ്യമായ സോഡിയവും ക്ളോറൈഡ് അയണുകളുമെല്ലാം ലഭിക്കുന്നതും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ ഫ്ലൂയിഡുകളുടെ നിയന്ത്രണത്തിനും സോഡിയെ സഹായിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നതിലും ഈ  ധാതുക്കൾ പ്രധാന പങ്കു വഹിക്കുന്നു. എന്നാൽ ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിനു കാരണമാകും. ഉപ്പിന്റെ അമിത ഉപയോഗം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കുമെന്ന് പഠനം പറയുന്നു.

ഭക്ഷണത്തിൽ ഉപ്പ് കൂടുതൽ ചേർത്താൽ അത് പ്രതിരോധ കോശങ്ങളുടെ ആന്റിബാക്ടീരിയൽ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ജർമനിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ ഒരു ലബോറട്ടറി പഠനത്തിൽ, ഉയർന്ന തോതിൽ ഉപ്പ് അടങ്ങിയ ഭക്ഷണം, വൃക്കകളിലെ ബാക്ടീരിയയിൽ അണുബാധയെ (ഇ കോളി) വർധിപ്പിക്കുന്നതായി കണ്ടു. അമിതമായ ഉപ്പുപയോഗത്തിന്റെ ഫലങ്ങൾ താൽക്കാലികമല്ല എന്നുറപ്പുവരുത്താൻ പഠനത്തിനായി എലികളിൽ ലിസ്റ്റീരിയ എന്ന ബാക്ടീരിയയെ കടത്തി. ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണം കഴിച്ച എലികളിൽ അണുബാധ വഷളായതായി പരിശോധനയിൽ കണ്ടു. സോഡിയം കൂടുതലടങ്ങിയ ഭക്ഷണം ശരീരത്തിലെ അണുബാധ വർധിപ്പിക്കുമെന്ന് തെളിയിക്കുന്ന ആദ്യപഠനമാണിത്. ഉയർന്ന തോതിൽ ഉപ്പ് അടങ്ങിയ ഭക്ഷണം, ന്യൂട്രോഫിൽ എന്ന പ്രതിരോധ പ്രതികരണ കോശത്തെ ദുർബലമാകുന്നു. ബാക്ടീരിയൽ കിഡ്‌നി അണുബാധകളിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്ന ഒന്നാണ് ന്യൂട്രോഫിൽ. മറ്റ് ശരീരഭാഗങ്ങളിൽ, അമിതമായുള്ള സോഡിയത്തെ പുറന്തള്ളി ശരീരത്തിൽ ഉപ്പിന്റെ ഗാഢത നിലനിർത്താൻ വൃക്കകളാണ് സഹായിക്കുന്നത്.

ആരോഗ്യത്തോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പ്രതിരോധശക്തി വർധിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ദിവസവും നിശ്ചിത അളവിൽ കൂടുതൽ ഉപ്പ് കഴിക്കരുത്. ഉപ്പുള്ള ലഘുഭക്ഷണങ്ങളും പ്രോസസ്‌ഡ്‌ ഫുഡും ഒഴിവാക്കുക. ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണം ആരോഗ്യത്തെ പല തരത്തിലും ദോഷകരമായി ബാധിക്കും.മുതിർന്ന ഒരാൾ ദിവസം അഞ്ച് ഗ്രാമിലും താഴെ അതായത് ഒരു ടീസ്‌പൂണിലും താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാവൂ എന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നു. കുട്ടികൾക്ക് മുതിർന്നവരെക്കാൾ കുറഞ്ഞ അളവിലേ ഉപ്പ് നൽകാവൂ.

Be the first to comment

Leave a Reply

Your email address will not be published.


*