
അമിത മേക്കപ്പ് ;കൗമാരക്കാർ പ്രത്യേകം സൂക്ഷിക്കുക
അണിഞ്ഞൊരുങ്ങി നടക്കുവാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല ,സൗന്ദര്യ വർദ്ധനവിനായി കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ വലിയ ഒരു കളക്ഷൻസ് തന്നെയുണ്ടാവും മിക്കവരുടെയും കൈവശം, പ്രത്യേകിച്ച് കൗമാരക്കാരിൽ, എന്നാൽ ഇവക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ആരും കാര്യമാക്കാറേയില്ല . ചില കോസ്മെറ്റിക് ഉൽപന്നങ്ങളിൽ അപകടകരമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് . ഇവ കൗമാരക്കാരുടെ ഹോർമോൺ നിലകളെയും ചർമത്തിന്റെ ആരോഗ്യത്തെയും തന്നെ അപകടമാം വിധം ബാധിക്കാവുന്നവയാണ് . അമിത അളവിൽ സ്ഥിരമായി സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത് സ്കിൻ കാൻസറിനും വന്ധ്യതക്കും വരെ കാരണമായേക്കാം.
കോസ്മെറ്റിക് ഉൽപന്നങ്ങൾ കൂടുതലും ദ്രവരൂപത്തിലുള്ളവയാണ്. അധികസമയം ഇവ ചർമത്തിൽ തുടരുന്നത് ബാക്ടീരിയ പടരാൻ സാഹചര്യമൊരുക്കുന്നു. ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന കുട്ടികൾ ഒരേ മേക്കപ് കിറ്റ് ഉപയോഗിക്കുമ്പോൾ ബാക്ടീരിയ പടരാൻ സാധ്യത കൂടുതലാണ്.വാങ്ങിക്കുന്ന ഉൽപന്നങ്ങൾ സ്വന്തം ചർമത്തിന് ചേരുന്നവയാണെന്നും സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം. ഇത്തരം ഉൽപന്നങ്ങളുടെ വിലയിലല്ല ഗുണത്തിലാണ് ശ്രദ്ധിക്കേണ്ടത്.
ചർമ സംരക്ഷണമാണ് മുഖ്യമായ മറ്റൊരു കാര്യം. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മേക്കപ് മുഴുവൻ കഴുകാൻ മറക്കരുത്. കൃത്യമായ ഇടവേളകളിൽ ഫ്രൂട്സോ നാച്വറൽ സ്ക്രബുകളോ ഉപയോഗിച്ച് ചർമം ഫ്രഷ് ആക്കുന്നതും പ്രധാനമാണ്.
Be the first to comment