എസ്.ബി.ഐയിൽ 5121 ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ

എസ്.ബി.ഐയിൽ 5121 ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സെയിൽ ആന്ഡ് സപ്പോർട്ട്‌ ) ഒഴിവ്. കേരളത്തില് 119 ഒഴിവുണ്ട്. ഓണ്ലൈനായി അപേക്ഷിക്കണം. റഗുലർ , ബാക്ലോഗ് ഒഴിവുകളുണ്ട്. പരസ്യ വിജ്ഞാപനനമ്പര്: CRPD/CR/2021-22/09. വിവിധ സർക്കളിലായാണ് ഒഴിവുകൾ . കേരള സർക്കിളിൽ ഉൾപ്പെട്ടിരിക്കുന്ന ലക്ഷദ്വീപിൽ 3 ഒഴിവുണ്ട്. ഒരാൾക്ക് ഒരു സംസ്ഥാനത്തിലെ ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുമ്പോള് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം. അല്ലെങ്കില് സെന്ട്രൽ ഗവർമെൻറ് നല്കുന്ന തത്തുല്യ യോഗ്യത. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രിയുള്ളവർ 16.08.2021-നുള്ളിൽ പാസായ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം 16.08.2021-ന് മുൻപ് പാസായ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രായം: 20-28 വയസ്സ്. 01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.04.1993-നും 01.04.2001-നും ഇടയില് ജനിച്ചവർക്ക് അപേക്ഷിക്കാം. രണ്ട് തീയതികളുംഉൾപ്പെടെ.

തിരഞ്ഞെടുക്കുന്ന വിധം

ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയില് പ്രിലിമിനറിയും മെയിനും ഉണ്ടായിരിക്കും.

പരീക്ഷ: പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് എന്നീ വിഭാഗത്തില്നിന്നുള്ള ചോദ്യങ്ങളുണ്ടാകും. മെയിന് പരീക്ഷയില് ജനറൽ / ഫിനാന്ഷ്യൽ അവയര്നസ്, ജനറല് ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി ആന്ഡ് കംപ്യൂട്ടര് ആപ്റ്റിറ്റിയൂഡ് എന്നിവയില്നിന്നായിരിക്കും ചോദ്യങ്ങളുണ്ടാകുക.

പ്രിലിമിനറി പരീക്ഷ ജൂണിലായിരിക്കും നടക്കുക. പരീക്ഷയ്ക്കായി പോകുമ്പോള് അഡ്മിറ്റ് കാര്ഡില് പതിച്ച പാസ്പോര്ട്ട് സൈസ് ഫോട്ടോ കൂടാതെ രണ്ട് ഫോട്ടോ കൈയില് കരുതണം. അല്ലാത്തപക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.

പരീക്ഷാകേന്ദ്രങ്ങൾ : പ്രിലിമിനറി, മെയിൻ പരീക്ഷയ്ക്ക് കേരളത്തില് ആലപ്പുഴ, കണ്ണൂർ , കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ . ലക്ഷദ്വീപില് കവരത്തിയിലാണ് പരീക്ഷാകേന്ദ്രം.

പ്രീ എക്സാമിനേഷൻ ട്രെയിനിങ്: എസ്.ബി.ഐ. എസ്.സി./ എസ്.ടി./ വിമുക്തഭടൻ / റിലിജിയസ് മൈനോറിട്ടി എന്നിവര്ക്കായി പ്രീ എക്സാമിനേഷൻ ട്രെയിനിങ് നടത്തുന്നുണ്ട്. കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങളുള്ള സ്ഥലങ്ങളിലായിരിക്കും ട്രെയിനിങ്. കോവിഡിന്റെ സാഹചര്യത്തിൽ ഓൺലൈൻ സാധ്യത ഉപയോഗിച്ചുള്ള ട്രെയിനിങ്ങായിരിക്കും ഉണ്ടാകുക.

അപേക്ഷാഫീസ്: 750 രൂപ. എസ്.സി./ എസ്.ടി./ ഭിന്നശേഷി/ വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങ അപേക്ഷിക്കാനുമായി www.sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . വെബ്സൈറ്റിലെ കരിയർ സെക്ഷനിലെ Recruitment of Junior Associates 2021 എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും ഇടത് വിരലടയാളവും സ്വന്തം കൈപ്പടയിൽ എഴുതിയ ഡിക്ലറേഷനും അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 17.

Be the first to comment

Leave a Reply

Your email address will not be published.


*