ചലിച്ചുകൊണ്ടിരിക്കൂ, വേദനകളെ അകറ്റൂ..

വാർദ്ധക്യകാലത്തെ വലിയ പ്രശ്നങ്ങളിലൊന്നാണ് വിവിധ തരത്തിലുള്ള ശരീരവേദനകൾ. മുതുക്, കാൽമുട്ട്, ചുമലുകൾ, ഉപ്പൂറ്റി തുടങ്ങി എല്ലാ സന്ധി കളിലും വേദന പടരാറുണ്ട്. വേദനകളുടെ ആഘാതത്തേ വർധിപ്പിക്കുന്നതാവട്ടെ ശരീരചലനത്തിന്റെ കുറവും. ചലനം കുറയുന്നത്തോടെ പേശികളുടെ ശേഷി ക്രമേണ കുറയുന്നതാണ് വേദനയുടെ പ്രധാന കാരണം. ഉപയോഗം തീരെ കുറഞ്ഞ പേശികൾ ശോഷിക്കുന്ന സ്വാഭാവിക പ്രകൃയ്യ, വേദനയുടെ ആക്കം കൂട്ടുന്നു. നടത്തം, ഇരുപ്പ്‌, കിടപ്പ് തുടങ്ങിയവയിൽ ചെറിയ മാറ്റം വരുത്തിയാൽ തന്നെ വേദനയിൽ ആശ്വാസമുണ്ടാവും. ചെരുപ്പുകളുടെ ഘടനപോലും വേദനകളെ സ്വാധീനിക്കാം.പാദരക്ഷകളുടെ ഉയരം, ഇനം തുടങ്ങിയവ മുതിർന്നവർ ശ്രദ്ധയോടെ തെരെഞ്ഞെടുക്കേണ്ടതാണ്. പേശി, സന്ധി വേദനകൾ ഉള്ള മുതിർന്നവർ, തുടർച്ചയായി പടി കയറൽ,ഇറങ്ങൽ തുടങ്ങിയവ ഒഴിവാക്കണം. അവശതയുണ്ടെങ്കിലും അനങ്ങുവാൻ കിട്ടുന്ന ഒരു അവസരവും ഒഴിവാക്കരുത്. തുടർച്ചയായുള്ള ചലനം പേശികളെ ബലപ്പെടുത്തുകയും വേദനയെ കുറക്കുകയും ചെയ്യും. പ്രായമായ പുരുഷന്മാരിൽ അതേ പ്രായത്തിലുള്ള സ്ത്രീകളെ അപേക്ഷിച്ചു സന്ധി, പേശീ വേദനകൾ കൂടുതലായി കണ്ടുവരുന്നു, പ്രായമായ സ്ത്രീകൾ വീട്ടുജോലികൾഅടക്കം ചെയ്യുകയും, അതുവഴി കൂടുതൽ ചലനവും പേശീ ബലവും ആർജിക്കുന്നു, എന്നാൽ പുരുഷന്റെ ഒതുങ്ങിക്കൂടൽ കൂടുതൽ വേദനക്ക് വഴിവക്കുന്നു. മുതിർന്നവർ വേദന ശക്തമാവുന്നതിനു മുൻപുതന്നെ പരിഹാര മാർഗ്ഗങ്ങൾ തേടണം. പേശീ ബലത്തിനും വേദനക്കുറക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം നടത്തം തന്നെയാണ്. കഴിയുന്നതും അരമണിക്കൂർ കയ് വീശിയുള്ള നടത്തം, തലച്ചോറിലേക്കുള്ള രക്ത പ്രവാഹത്തെ ശക്തിപ്പെടുത്തുകയും, മറവിരോഗമടക്കമുള്ളവയെ പ്രതിരോധിക്കുകയുംചെയ്യും. മുതിർന്നവർക്ക് ആവശ്യമെങ്കിൽ, വേദനകളെ നിയന്ത്രിക്കുവാൻ ജെറിയാട്രിക് ഫിസിയോ തെറാപ്പി സ്വീകരിക്കാം. ഫിസിയോ തെറാപിസ്റ്റിന്റെ നിർദ്ദേശമനുസരിച്ചുമാത്രമേ തുടർന്നുള്ള ചികിത്സ പാടുള്ളൂ. സ്വയംചികിത്സ വേദനകളെ സങ്കീർണമാക്കുകയേയുള്ളൂ. ചുരുക്കത്തിൽ ചലിച്ചുകൊണ്ടേയിരിക്കാം, വേദനകളെ അകറ്റിനിർത്താം.

Be the first to comment

Leave a Reply

Your email address will not be published.


*