
പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു.
പിണറായി വിജയൻ ഒഴികെയുള്ള പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. . കോവിഡ് പ്രതിസന്ധിക്കാലത്ത് ആരോഗ്യവകുപ്പിന്‍റെ ചുമതല വീണ ജോർജിനാണ് നൽകി. പി.രാജീവ് വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ് ധനമന്ത്രി. വി.ശിവൻകുട്ടിയായിരിക്കും അടുത്ത വിദ്യാഭ്യാസ മന്ത്രിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.മുതിർന്ന സി.പി.എം നേതാവ് എം.വി ഗോവിന്ദൻ തദ്ദേശ വകുപ്പിന്റെയും എക്സൈസിൻറെയും ചുമതല വഹിക്കും. ആർ.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി.മുഹമ്മദ് റിയാസ് (പൊതുമരാമത്ത്, ടൂറിസം), കെ.രാധകൃഷ്ണൻ (ദേവസ്വം, പിന്നാക്കക്ഷേമം, പാർലമെന്‍ററികാര്യ വകുപ്പ്), സജി ചെറിയാൻ(ഫിഷറീസ്, സാംസ്കാരികം) എന്നിവരാണ് മറ്റു മന്ത്രിമാർ. വി.അബ്ദുറഹ്മാൻ( ന്യൂനപക്ഷ ക്ഷേമം, പ്രവാസി വകുപ്പ്, ഹജ്ജ് കായികം). വി.എൻ വാസവൻ(സഹകരണം, രജിസ്ട്രേഷൻ).
ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലും ധാരണയായിട്ടുണ്ട്. ജെ.ഡി.എസിന്‍റെ കെ.കൃഷ്ണൻകുട്ടിക്ക് വൈദ്യുതി വകുപ്പിന്‍റെ ചുമതല നൽകി. ഐ.എൻ.എല്ലിന്‍റെ അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പിന്‍റെ ചുമതലയാണ് നൽകിയിരിക്കുന്നത്. കേരള കോൺഗ്രസ്(എം)ലെ റോഷി അഗസ്റ്റിനായിരിക്കും ജലവിഭവ വകുപ്പ് മന്ത്രി. ആന്‍റണി രാജുവിന് ഗതാഗത വകുപ്പിന്‍റെ ചുമതല നൽകി. എ.കെ ശശീന്ദ്രനായിരിക്കും വനം മന്ത്രി.
Be the first to comment