
വ്യത്യസ്തമായ ഡിസൈനിലുള്ള വസ്ത്രങ്ങൾ എപ്പോഴും ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടാറുണ്ട്. മുൻവശം നനഞ്ഞിരിക്കുന്നതായി തോന്നിക്കുന്ന ജീൻസ് ആണിപ്പോൾ ഫാഷൻ ലോകത്തും ഒപ്പം സമൂഹ മാധ്യമങ്ങളിലും തരംഗം തീര്‍ക്കുന്നത്
ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘വെറ്റ് പാന്റ്സ് ഡെനിം’ ആണു വിചിത്രമായ ഡിസൈനിലുള്ള ഈ ജീന്‍സ് പുറത്തിറക്കിയത്. ഇതു ധരിച്ചിരിക്കുന്ന ആൾ ജീൻസിൽ മൂത്രം ഒഴിച്ചോ എന്ന് കാണുന്നവർ സംശയിക്കുന്ന രീതിയിലാണു ഡിസൈൻ.ജീന്‍സിന്റെ പല തരത്തിലുള്ള ഫാഷന്‍ ട്രെന്‍ഡുകളും ഇപ്പോള്‍ വിപണിയില്‍ സജീവമാണ്.കണ്ടാല്‍ കീറിയ പോലെ തോന്നുന്ന ജീന്‍സ്, പുല്ലിന്‍റെ കറ പോലെ തോന്നുന്ന ജീന്‍സ്,നരച്ചനിറം പോലെതോന്നുന്ന ജീന്‍സ് അങ്ങനെ പല രസകരമായ ഡിസൈനുകളില്‍ ജീന്‍സുകളുണ്ട്.
എന്നാലിപ്പോള്‍ ഇവയില്‍ നിന്നെല്ലാം കുറച്ചധികം വിചിത്രമായ ഡിസൈനിലുള്ള പുതിയ പാൻറാണ് ട്രെൻഡ്
വിവിധ നിറത്തിലുള്ള ഇത്തരം ജീൻസുകൾ കമ്പനി വിപണിയിലെത്തിക്കും. ‘നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ’ എന്ന പരസ്യവാചകമാണ് ജീൻസിനായി ഉപയോഗിക്കുന്നത്. ചിലർക്ക് ഇത്തരം ഡിസൈനുകള്‍ ഇഷ്ടമാണെന്നും അവരുടെ ആഗ്രഹം സാധ്യമാക്കുന്നതിന്റെ ഭാഗമായാണു ജീൻസ് ഡിസൈൻ ചെയ്തതെന്നും കമ്പനി അറിയിച്ചു.
Be the first to comment