പഴയ/ പുതിയ വീട് പെയിന്റ് ചെയ്യാൻ പദ്ധതിയുണ്ടോ? ഇവ ശ്രദ്ധിക്കൂ

വീടിനു പുത്തൻ ഭാവം നൽകുന്നതിന് ഏറെ സഹായിക്കുന്ന ഘടകമാണ് പെയിന്റിങ് . പക്ഷേ മറുവശത്ത്  വീടുകൾ പെയിൻറ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. സാധനങ്ങൾ മാറ്റണം, പെയിന്റിന്റെ അലോസരപ്പെടുത്തുന്ന മണം, ഇതിനെല്ലാം പുറമെ ചെലവും. പഴയ വീടോ പുതിയ വീടോ പെയിന്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർണങ്ങളുടെ ഈട് നിലനിർത്താൻ കഴിയും.

ആവശ്യമുള്ള മുഴുവൻ പെയിന്റും ഒന്നിച്ച് വാങ്ങുക. അല്ലാത്തപക്ഷം ഷോർട്ടേജ് വന്നാൽ പിന്നെ അതേ കളർ ഷേഡിലുള്ള പെയിന്റ് കിട്ടാൻ ബുദ്ധിമുട്ടു നേരിടും.

പ്ലാസ്റ്ററിങ് നന്നായി ഉണങ്ങിയതിനുശേഷം മാത്രമേ വൈറ്റ് സിമന്റ്/ പ്രൈമർ ഭിത്തിയിൽ അടിക്കാവൂ. നിലവിലുള്ള പെയിന്റിങ് പൊളിഞ്ഞിളകി റീപെയിന്റിങ്ങാ ണെങ്കിൽ പഴയ പെയിന്റ് ഉരച്ച് കളഞ്ഞ്, കഴുകി വൃത്തിയാക്കി, പ്രൈമർ അടിച്ചതിനുശേഷമേ പുതിയത് അടിക്കാവൂ. പെയിന്റിങ് കോൺട്രാക്ടിനു കൊടുക്കുന്നവർ രണ്ടു കോട്ട് പ്രൈമറും അടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

സിമന്റിലെ ചെറുസുഷിരങ്ങൾ അടയ്ക്കാനുള്ള പുട്ടി അതി നുശേഷം ഇടാം. പുട്ടി ഇട്ടതിനുശേഷം വീണ്ടും പ്രൈമർ അടിക്കാം. പ്രൈമറും നന്നായി ഉണങ്ങിയതിനുശേഷം എമൽഷൻ പെയിന്റ് ചെയ്യാം.

ഓരോ സ്റ്റേജ് പെയിന്റിങ്ങും, മുൻപ് ചെയ്ത പ്രതലം നന്നായി ഉണങ്ങി വലിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കിയാൽ ദീർഘകാലം ഈട് ലഭിക്കും.

സീലിങ്ങിൽ എപ്പോഴും വെള്ളനിറം പെയിന്റ് ചെയ്യുകയാണ് ആശാസ്യം. വെള്ളനിറം ഉള്ളിൽ കടക്കുന്ന പ്രകാശം പ്രതിഫലിപ്പിച്ച് കൂടുതൽ വെളിച്ചം പകരുന്നു.

കിടപ്പുമുറികൾക്ക് വ്യത്യസ്ത നിറം നൽകണമെങ്കില്‍ കൂൾ കളറുകൾ തിരഞ്ഞെടുക്കാം. നീല, പച്ച, റോസ്, മഞ്ഞ അഥവാ ഇവയുടെ കോമ്പിനേഷൻ നിറങ്ങളോ നല്‍കാം. ഒരു ഭിത്തിയിൽ കടും നിറം നൽകി, ബാക്കി മൂന്നു ഭിത്തികൾക്കും ൈലറ്റ് കളർ നൽകുന്ന രീതിയും നിലവിലുണ്ട്.

അടുക്കള/വർക്ക് ഏരിയ പോലെയുള്ള സ്ഥലങ്ങളിൽ വൃത്തിയാക്കാവുന്ന മുന്തിയതരം എമൽഷനുകൾ പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം. ചൂടും പുകയും കൂടുതലാണെങ്കിൽ പൊളിഞ്ഞിളകൽ ഒഴിവാക്കാൻ അത് സഹായിക്കും.

പഴയ വീട് പെയിന്റ് ചെയ്യുമ്പോൾ ഭിത്തിയിൽ നനവ് കാണുന്നുവെങ്കിൽ അത് മാറ്റിയിട്ടേ ചെയ്യാവൂ.ടെറസിലെ ക്രാക്കിൽ നിന്നും ഊർന്നിറങ്ങുന്ന ജലസാന്നിധ്യം ഭിത്തിയിൽ കാണപ്പെടാറുണ്ട്. റൂഫ് വാട്ടർ പ്രൂഫ് ചെയ്ത് ലീക്ക് നിര്‍ത്തിയിട്ട് ഭിത്തി പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം.

ഓരോ മുറിയുടെയും ഇന്റീരിയറുമായി മാച്ച് ചെയ്തു പോവുന്ന രീതിയിൽ വേണം പെയിന്റ് സിലക്ട് ചെയ്യാൻ. അതുകൊണ്ട് പെയിന്റിങ്ങിനു മുമ്പു തന്നെ ഇന്റീരിയർ മാസ്റ്റർ പ്ലാൻ തയാറാക്കിയിരിക്കണം.

പെയിന്റ് ഫ്ളോറിൽ വീണ് കറ പിടിക്കാതിരിക്കാൻ ഫ്ളോറിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനു മുകളിൽ പ്ലാസ്റ്റർ ഓഫ് പാരീസ് മിശ്രിതം കൊണ്ട് കവചം തീർക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*