
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഉയര്‍ത്തിയ ഭീതിയില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം അധ്യയന വര്‍ഷത്തിനും വീടുകളില്‍ തന്നെ ഇന്ന് തുടക്കം. ഓണ്‍ലൈന്‍/ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ആണ് പഠനാരംഭം. സ്കൂളുകള്‍ക്കു പുറമെ കോളജുകളും ഓണ്‍ലൈനായി തുറക്കും.പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.പുതിയ വിജ്ഞാനത്തിന്റെ ആശങ്ങളുടെ കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തപ്പോള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്കൂളില്‍ സജ്ജീകരിച്ച വേദിയില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അക്ഷരദീപം തെളിയിച്ചു. കോവിഡ് വ്യാപനം കുറയുമ്പോള്‍ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കുമെന്ന് ആശംസാ സന്ദേശത്തില്‍ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്ന 3,39,395 വിദ്യാര്‍ഥികള്‍ ഒരു ദിവസം പോലും സ്കൂളില്‍ പോകാതെയാണ് ഈ വര്‍ഷം രണ്ടാം ക്ലാസിലെത്തുന്നത്. പ്ലസ് വണ്‍ പ്രവേശനം നേടിയ നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ പോകാത്തവരാണ്. ഇതിനു പുറമെ സ്കൂള്‍ മാറ്റം വാങ്ങിയ കുട്ടികള്‍ക്കും പുതിയ ക്ലാസുകളിലെത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലായി ഏകദേശം 39 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്.
Be the first to comment