
- മിശ്രിത ശൈലിയില്‍ ഒരുക്കിയ എടുപ്പുള്ള ഭവനം.
- വൈറ്റ്-വുഡന്‍ കോമ്പിനേഷനാണ് അകത്തളത്തിന്‍റെ പ്രൗഢിയ്ക്ക് കാരണം.
പലതട്ടിലായുള്ള റൂഫുകള്‍ കൊണ്ടും വ്യത്യസ്ത വാസ്തുശൈലികളുടെ സമന്വയം കൊണ്ടും ശ്രദ്ധേയമാണ് ഈ വീട്. ആര്‍ക്കിടെക്റ്റ് ഷജീഹ് (ക്രയോണ്‍ ആര്‍ക്കിടെക്റ്റ്സ്, വളാഞ്ചേരി) ആണ് ഇവിടം രൂപകല്‍പ്പന ചെയ്തത്.

എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും വെണ്‍മയ്ക്ക് പ്രാമുഖ്യം നല്‍കി. റൂഫുകള്‍ ചേരുന്ന നടുഭാഗത്ത് ഡോര്‍മെര്‍ വിന്‍ഡോയുടെ മട്ടിലുള്ള ജാലകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഡിസൈന്‍ തുടര്‍ച്ച കൊണ്ടുവന്നു.
ഇളം മെറൂണ്‍ നിറത്തിലുള്ള വാള്‍ ക്ലാഡിങ്ങും ഇതേ നിറത്തിലുള്ള ഷിംഗിള്‍സും ഗ്രൗണ്ട്-ഫസ്റ്റ് ഫ്ളോറുകളില്‍ തുടരുന്ന വാള്‍ പര്‍ഗോള ഡിസൈനുമാണ് എക്സ്റ്റീരിയറിലെ ഡിസൈന്‍ എലമെന്‍റ്.

പ്ലോട്ടിലെ വലിയ മരങ്ങളും മറ്റും സംരക്ഷിച്ച് കൊണ്ട് തന്നെ മുറ്റം ഒരുക്കിയതിനാല്‍ ലാന്‍ഡ്സ്കേപ്പിന് കൂടുതല്‍ സ്വാഭാവികത തോന്നിക്കും. കല്ലുപാളികളും സ്വാഭാവിക പുല്‍ത്തകിടിയും ഇടകലര്‍ത്തി മഴവെള്ളം മണ്ണിലിറങ്ങുന്ന രീതിയിലാണ് മുറ്റം ഒരുക്കിയത്.
മുറ്റത്തെ മാവ് പ്രത്യേകം തറ കെട്ടിത്തിരിച്ച് നിലനിര്‍ത്തി. രണ്ടു ലെവലിലായി ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്ന ട്വിന്‍ സിറ്റൗട്ട് ഏരിയയാണ് ആദ്യത്തെ ആകര്‍ഷണം.

ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ട് ഫ്ളോറിങ് ചെയ്ത മെയിന്‍ സിറ്റൗട്ട് ഏരിയയും ഡെക്ക് രീതിയില്‍ വുഡന്‍ ടൈലു കൊണ്ട് ഫ്ളോറിങ് ചെയ്ത സെക്കന്‍ഡ് സിറ്റൗട്ട് സപേസുമാണിത്.
YOU MAY LIKE: അന്ധമായ അനുകരണം നന്നല്ല
സെക്കന്‍ഡ് സിറ്റൗട്ടിനു ടെംപേഡ് ഗ്ലാസിന്‍റെ മേലാപ്പ് നല്‍കി, പെന്‍ഡന്‍റ് ലൈറ്റും തൂക്കി.

വൈറ്റ് -വുഡന്‍ കോമ്പിനേഷന്‍റെ മേധാവിത്ത്വമാണ് അകത്തളത്തിന്. സിറ്റൗട്ടുകള്‍, ലിവിങ്, ഡൈനിങ്, ബാത് അറ്റാച്ച്ഡായ മൂന്ന് ബെഡ്റൂമുകള്‍, പ്രെയര്‍ സ്പേസ്, കിച്ചന്‍, അപ്പര്‍ലിവിങ്, ഹോം തീയേറ്റര്‍, കോര്‍ട്ട്യാര്‍ഡ്, ബാല്‍ക്കണി എന്നിവയാണ് ഏരിയകള്‍.
കുട്ടികളുടെ കിടപ്പറ ഓപ്പണ്‍ ആശയത്തിലാണ് ഒരുക്കിയത്. ഇറ്റാലിയന്‍ മാര്‍ബിള്‍, വുഡന്‍ ടൈല്‍ എന്നിവയാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്.
ALSO READ: പലതട്ടുകളില്‍
ഇറ്റാലിയന്‍ മാര്‍ബിള്‍ പ്രധാന ഫ്ളോറിങ്ങായും വുഡന്‍ ടൈല്‍ പാസേജ് ഏരിയയില്‍ ബോര്‍ഡര്‍ ഫ്ളോറിങ്ങായുമാണ് ഉപയോഗിച്ചിരിക്കുന്നത്.
വാതിലുകള്‍, ജനലുകള്‍, മറ്റു തടിപ്പണികള്‍ എന്നിവയ്ക്കെല്ലാം ഇരുള്‍ തടി ഉപയോഗിച്ചു. മള്‍ട്ടിവുഡ്-മൈക്ക ഫിനിഷിലാണ് വാഡ്രോബുകളും പാനലിങ്ങും ഒരുക്കിയത്. സെറാസ്റ്റോണ്‍ നാച്വറല്‍ ക്ലാഡിങ്ങും പെന്‍ഡന്‍റ് ലൈററുകളുമാണ് അലങ്കാരങ്ങള്‍.
Project Facts
- Architect: Ar. Shajeeh KK (Crayon Architects, Valanchery, Malappuram)
- Project Type: Residential house
- Owner : Shameer
- Location: Konalloor, Athavanad
- Year Of Completion: 2019
- Area: 2970 Sq.Ft
- Photography: Ajeeb Komachi
Be the first to comment