ഇഞ്ചി ഒരുപാട് കഴിക്കല്ലേ, ആരോഗ്യത്തിനു ഹാനികരം.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ജലദോഷം, ചുമ, ദഹനപ്രശ്‌നങ്ങള്‍, വയറുവേദന, ശരീരവേദനകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇഞ്ചി സഹായിക്കും.
എന്നാല്‍ ഇഞ്ചി ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഇഞ്ചി ഒരുപാട് കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വയറിളക്കം, ഗര്‍ഭം അലസാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും. ഒരു ദിവസം 4 ഗ്രാമില്‍ കൂടുതല്‍ ഇഞ്ചി കഴിക്കാന്‍ പാടില്ലെന്നാണ് ചില ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

അതില്‍ കൂടുതല്‍ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍, ഗ്യാസ്, വയറുവേദന, ഓക്കാനം എന്നിവ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇഞ്ചി അധികമായി കഴിക്കുന്നത് ഹൃദയമിടിപ്പ് വര്‍ധിക്കാന്‍ കാരണമാകും. കൂടാതെ കാഴ്ച മങ്ങുകയും, ഉറക്കക്കുറവ് ഉണ്ടാകുകയും ചെയ്യും. ഇഞ്ചി അമിത അളവില്‍ ശരീരത്തിലെത്തിയാല്‍ രക്തസമ്മര്‍ദ്ദം ഒരുപാട് കുറയും. ഇത് ഹൃദയ സ്തംഭനത്തിലേക്ക് നയിക്കും.
ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ ഗര്‍ഭാശയത്തിലെ കോണ്ട്രാക്ഷന്‍സ് കുറയ്ക്കണം. എന്നാല്‍ ഇഞ്ചി കഴിക്കുന്നത് ഇതിന് കാരണമാകും. അതിനാലാണ് ഗര്‍ഭിണികള്‍ ഇഞ്ചി ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഇഞ്ചി ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ലക്‌സും ഉണ്ടാകും.

പ്രമേഹ രോഗികള്‍ അമിതമായി ഇഞ്ചി കഴിച്ചാല്‍ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കും. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും, തലകറക്കവും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യും. അതിനോടൊപ്പം പ്രമേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളൂം, മരുന്നുകളും കൂടിയാകുമ്ബോള്‍ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*