മണർകാട് കണ്ണാമ്പടത്തു മാളികവീട് ഐതിഹ്യം

ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണി മണർകാട്ട് വാര്യരുടെ ശിക്ഷണത്തിൽ സംസ്കൃതം പഠിച്ചിരുന്ന കാലത്ത് താമസിച്ചിരുന്ന കണ്ണാമ്പടത്തു മാളികവീട് ഇന്നും മണർകാട്ടുണ്ട്. മണർകാട് ജംഗ്‌ഷനു വടക്കുകിഴക്ക് ഭാഗത്തായി വൺവേ റോഡിൻ്റെ ഓരത്ത് തോട്ടിൻകരയിൽ കാണുന്ന കണ്ണാമ്പടത്തു മാളിക, കോട്ടയത്തെ സുറിയാനി നസ്രാണിവീടുകളുടെ വാസ്തുശില്പമാതൃകയെ അനുകരിച്ച് നിർമ്മിച്ചതാണ്.

വടവാതൂരിൽ മീനന്തയാറ്റിൽ നിന്ന് കയറി വരുന്ന ഒരു തോട് ഈ മാളികയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്. പണ്ടുകാലത്ത് വഞ്ചിയിൽ സഞ്ചരിച്ച് എത്താമായിരുന്നു. റോഡുവികസനത്തിൻ്റെ ഭാഗമായി ഈ തോട് സഞ്ചാരയോഗ്യമല്ലാതായി തീരുകയായിരുന്നു.

തിരുവിതാംകൂറിലെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ യുവരാജാവായിരിക്കെ വേണാട്ടിലെ തൻ്റെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനായി വേഷപ്രച്ഛന്നനായി അന്യദേശവാസം നടത്തിയ കാലത്ത് കണ്ണാമ്പടത്ത് വന്നു താമസിച്ചിട്ടുണ്ടത്രേ.
ശത്രുക്കളെ അമർച്ച ചെയ്ത് തിരുവിതാംകൂർ രാജാവായ ശേഷം വർഷങ്ങൾ കഴിഞ്ഞ് കായങ്കുളവും ചെമ്പകശ്ശേരിയും തെക്കുംകൂറും പിടിച്ചടക്കി തിരുവിതാംകൂർ വിപുലീകരിച്ച സമയത്ത് കണ്ണമ്പടത്തു മാളികയിൽ ഓടനാട്ടിൽ തൻ്റെ അനുചരരായിരുന്ന വട്ടപ്പറമ്പിൽ പിള്ളമാരിൽ ഒരാളെ കൊണ്ടുവന്നു താമസിപ്പിച്ചു.

പിൽക്കാലത്തെങ്ങോ വട്ടപ്പറമ്പിലെ ഒരു സ്ത്രീയെ ഒരു ഇടപ്പള്ളി തമ്പുരാൻ സംബന്ധം ചെയ്ത് മാളികയുടെ മുകളിൽ താമസിച്ചിരുന്നു. ബ്രാഹ്മണനായ ആ തമ്പുരാൻ മരണപ്പെട്ടത് ഈ മാളികമുകളിലെ ഒരു മുറിയിൽ വച്ചാണ്. ആ മുറി ഇപ്പോഴും തുറക്കാറില്ല. കണ്ണാമ്പടത്ത് മാളിക ഇന്നും വട്ടപ്പറമ്പിൽ കുടുംബംവകയാണ്.

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ താമസിച്ച കാലത്ത് അദ്ദേഹം മാളിക ക പുതുക്കിയ കാലത്ത് മുകളിലെ വടക്കേ മുറിയിൽ അധിവാസം ചെയ്യുന്ന വട്ടപ്പറമ്പിലെ പൂർവ്വപിതാവായ ഇടപ്പള്ളി തമ്പുരാന്റെ പര ദേവത ആയ (വട്ടപ്പറമ്പിൽ കുടുംബ പര ദേവത) അന്നപൂർണ്ണേശ്വരീദേവിക്ക് (രഹസ്യ പ്രതിഷ്ഠ ) ശ്രീ പത്മനാഭസ്വാമിയുടെ പേര് കൊത്തിയിട്ടുള്ളതും ശംഖ് മുദ്ര’ ഉള്ളതുമായ സ്വർണ്ണ തൂക്ക് വിളക്കും സ്ഥാപിച്ചത് ഇപ്പോഴും കുടുംബാംഗത്തിന്റെ കൈവശത്തിൽ ഉണ്ട് അതിൽ എന്നും ദേവിക്ക് നെയ്തിരിയിട്ട് ദേവിയുടെ തങ്കമഹാമേരുപ്രതിഷ്ഠ ബാലാലയത്തിലേക്ക് മാറ്റി കുടിയിരുത്തിയതു മുതൽ എന്നും തിരിയിട്ട് കത്തിച്ചു അതുപോലെ മാസം തോറും മാസ പൂജയും നടത്തി വരുന്നു, കുടാതെ വെള്ളി കലശ കുടം, സ്വർണ്ണകലശ കുടം, പഞ്ചലോഹക്കുടം, പ്ലാറ്റിനത്തിലുള്ള പഞ്ചഗവ്യ കുടം, കുറെ 16-ൽ പരം രത്ന ങ്ങളും സാളഗ്രാമങ്ങളും ,കുറച്ച് താളിയോല ഗ്രന്ഥങ്ങളും ,ഒരു ചെമ്പ് ഓലയിലെ പട്ടയവും നിലവിൽ ഉണ്ട് .

Be the first to comment

Leave a Reply

Your email address will not be published.


*