
ദുരന്ത ഭൂമിയിലേക്ക് ഒരു കൈത്താങ്ങുമായി മണർകാട് സെൻമേരിസ് ഐടിഐ.
പ്രകൃതി ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടു പകച്ചുനിൽക്കുന്ന കൂട്ടിക്കൽ ഗ്രാമത്തിലെ ആളുകൾക്ക്,മണർകാട് സെൻമേരിസ് പ്രൈവറ്റ് ഐടിഐ യിലെ സന്നദ്ധ സംഘടനകളായ പി. ടി. എ, ബാലജനസഖ്യം എന്നിവയുടെ സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ അത്യാവശ്യ വസ്ത്രങ്ങളും മറ്റ് തുണിത്തരങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആദ്യപടിയായി എത്തിച്ചു നൽകി.
ഈ സദുദ്യമത്തിന് ഐടിഐ പ്രിൻസിപ്പാൾ ശ്രീ പ്രിൻസ് ഫിലിപ്പ് പി എം, സെക്രട്ടറി ശ്രീ. കെ. കെ. കുര്യാക്കോസ്.പിടിഎ സെക്രട്ടറി ബ്രിജേഷ് കെ വർഗീസ് , ബാലജനസഖ്യം സെക്രട്ടറി ശ്രീ. എലിയാസ് ഇലഞ്ഞിത്തറ,ശ്രീ. ഫെബിൻ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. എസ്. സജിമോൻ, വൈസ് പ്രസിഡന്റ് ശ്രീമതി. ജെസ്സി ജോസഫ്, ഡി. വൈ. എഫ്. ഐ മേഖല സെക്രട്ടറി ശ്രീ. സുജിത് കൂട്ടിക്കൽ എന്നിവർ തുണിതരങ്ങൾ ഏറ്റുവാങ്ങി.
Be the first to comment