ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹരന്

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സമിത് പുറക്കണ്ടി പറയുന്നു.

കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?

വാസ്തുകലയ്ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വീടുകള്‍ പൊതുവെ കാണാറില്ല. കൃത്യമായ പ്ലാനിങ്ങുള്ളതും, സൗകര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതും, കാറ്റും വെളിച്ചവും ആവോളം കയറി ഇറങ്ങുന്നതും, നാച്വറല്‍ മെറ്റീരിയലുകള്‍ പറ്റുന്നിടത്തെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതുമാവണം വീട്.

YOU MAY LIKE: അന്ധമായ അനുകരണം നന്നല്ല

എന്നാല്‍ ഇന്‍റീരിയറിനേക്കാള്‍ പുറംകാഴ്ചയ്ക്കു പ്രാധാന്യം നല്‍കുന്ന വീടുകളാണ് ഇന്ന് കൂടുതലായി കണ്ടുവരുന്നത്. സ്വന്തം വീടിനെപ്പറ്റി ആളുകള്‍ക്കുള്ള കാഴ്ചപ്പാടനുസരിച്ച് വീടിന്‍റെ സ്വഭാവം മാറിക്കൊണ്ടിരിക്കും.

ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വീടും സാമൂഹിക നിലയ്ക്കുവേണ്ടി നിര്‍മിക്കുന്ന വീടും തമ്മില്‍ വ്യക്തമായ വേര്‍തിരിവുണ്ട്.

പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?

സ്ഥിരമായി ഒരു ശൈലി ഞാന്‍ പിന്തുടരാറില്ല. സൈറ്റ്, ക്ലയന്‍റ്, അവരുടെ ആവശ്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി ഡിസൈന്‍ ചെയ്യുകയാണ് പതിവ്. കെട്ടിടത്തിന്‍റെ രൂപകല്പനയില്‍ എപ്പോഴും വ്യത്യസ്തങ്ങളായ ശൈലികളാണ് ഞങ്ങള്‍ പിന്‍തുടരുന്നത്.

ALSO READ: പലതട്ടുകളില്‍

ഒരു കെട്ടിടത്തിന് അതിന്‍റെ തനതായ രൂപം നിലനിര്‍ത്തിക്കൊണ്ടുള്ള മിനിമലിസ്റ്റിക് രീതിയാണ് പലപ്പോഴും കൈക്കൊള്ളാറുള്ളത്.

എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?

ഒരു ട്രെന്‍ഡും സ്ഥിരമായി നിലനില്‍ക്കുകയില്ല; അതുകൊണ്ട് വീടിനുള്ളില്‍ എല്ലാ കാലത്തും സ്വാഭാവികത അനുഭവപ്പെടുന്ന ഡിസൈന്‍ രീതിയാണ് കൈക്കൊള്ളേണ്ടത്.

ഒരു വീടിന്‍റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?

വീട്ടുടമസ്ഥന് എന്താണ് അവര്‍ക്കു വേണ്ടതെന്നുള്ളതിനെപ്പറ്റി
വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കണം- ആര്‍ക്കിടെക്റ്റിനെ തെരഞ്ഞെടുക്കുന്നതില്‍ മുതല്‍ വീട് പൂര്‍ത്തിയാക്കുന്നതില്‍ വരെ.

ക്ലയന്‍റിന്‍റെ ആവശ്യങ്ങള്‍, ജീവിതശൈലി എന്നിവ മുന്‍നിര്‍ത്തിയായിരിക്കണം ഡിസൈന്‍.

ആര്‍ക്കിടെക്റ്റ് സമിത് പുറക്കണ്ടി

ആര്‍ക്കിടെക്റ്റിന്‍റെ നിര്‍ദ്ദേശങ്ങളും, കാഴ്ചപ്പാടും കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ക്ലയന്‍റാണെങ്കില്‍ ഡിസൈന്‍ കൂടുതല്‍ മികവുള്ളതാകും. അതുകൊണ്ട് കൃത്യമായ ധാരണയാണ് ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്.

ഒരു വീടിന്‍റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?

പുറംമോടിക്കും, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും, സോഷ്യല്‍സ്റ്റാറ്റസിനും വേണ്ടി സ്വന്തം വീട് പണിയാതിരിക്കുക.

ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ ഏതു തരം വീടായിരിക്കും ചെയ്യുക?

ഒരു തുറന്ന ഡിസൈന്‍. കാറ്റും വെളിച്ചവും യഥേഷ്ടം കയറിയിറങ്ങുന്ന, പുറത്തെ ലാന്‍ഡ്സ്കേപ്പിലേക്കും ഗാര്‍ഡനിലേക്കും നല്ല കാഴ്ചയൊരുക്കുന്ന, കഴിയുന്നതും പ്രകൃതിദത്ത വസ്തുക്കള്‍ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഒരു വീട്.

കേരളത്തിന്‍റെ കാലാവസ്ഥയനുസരിച്ചും ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ചും ഡിസൈന്‍ ചെയ്യുകയാണെങ്കില്‍ ബഡ്ജറ്റിനു പരിമിതിയുണ്ടെങ്കിലും നല്ലൊരു വീട് ഡിസൈന്‍ ചെയ്യാന്‍ കഴിയും.

പരിമിത ബഡ്ജറ്റുള്ള ക്ലയന്‍റിനു വേണ്ടി?

മുമ്പ് പറഞ്ഞത് പോലെ, ബഡ്ജറ്റ് അല്ല, മറിച്ചു ക്ലയന്‍റിന് തന്‍റെ ആവശ്യങ്ങളെ പറ്റിയുള്ള വ്യക്തതയാണ് കൂടുതല്‍ പ്രധാനം. വ്യക്തതയുണ്ടെങ്കില്‍ ബഡ്ജറ്റ് പ്രശ്നമാകാറില്ല.

ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ആധുനികമായ മെറ്റീരിയല്‍?

ഗ്ലാസ് ആണ് ഏറ്റവും കൂടുതല്‍, പല രീതികളില്‍ ഞാന്‍ ഉപയോഗിക്കാറുള്ള ഒരു ആധുനിക മെറ്റീരിയല്‍.

ഏതെങ്കിലും പ്രോജക്റ്റില്‍ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം?

റീസൈക്കിള്‍ഡ് മെറ്റീരിയലുകള്‍ മാത്രം ഉപയോഗിച്ച്, പരിമിതമായ ബഡ്ജറ്റിലും പരിമിതമായ സ്ഥലത്തിലും ഒരു നല്ല പ്രോജക്റ്റ് ചെയ്യണമെന്നുണ്ട്.

സ്വന്തം വീടിനെക്കുറിച്ച്?

എന്‍റെ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് വളരെ പരിമിതമായ സ്ഥലത്ത്, റീസൈക്കിള്‍ഡ് മെറ്റീരിയലുകള്‍ ഉപയോഗിച്ച്, കൃത്യമായ പ്ലാനിങ്ങോടുകൂടിയാണ്.

എന്‍റെ ഓഫീസും, ഭാര്യയുടെ ക്ലിനിക്കും ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെ. ഇതുമൂലം വീടും ജോലിയും തമ്മിലുള്ള അകലം കുറയ്ക്കാനായി.

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് സമിത് പുറക്കണ്ടി, പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ് ലീഡ് ആപ്, ഇന്‍ക്ലൂസീവ് ഡസൈന്‍ ആര്‍ക്കിടെക്ചര്‍ + ഇന്‍റീരിയേഴ്സ്, കാലിക്കറ്റ്. ഫോണ്‍: 9846812424.

Be the first to comment

Leave a Reply

Your email address will not be published.


*