
ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസം പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതിയാണ് എല്‍ ഐ സി ജൂലായില്‍ അവതരിപ്പിച്ച സരള്‍ പെന്‍ഷന്‍ പ്ലാന്‍. ഓഹരി മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത നോണ്‍ ലിങ്ക്ഡ് പദ്ധതിയാണിത്. ഒരു നിശ്ചിത തുക നല്‍കി പോളിസി എടുത്ത് പിന്നീട് സുസ്ഥിരമായ വരുമാനം ഉറപ്പാക്കാം. രണ്ട് തരത്തിലുള്ള അന്വിറ്റി സാധ്യതകള്‍ പദ്ധതി നല്‍കുന്നുണ്ട്. പദ്ധതിയില്‍ ചേരുന്ന ആള്‍ക്ക് നിക്ഷേപത്തുകയുടെ 100 ശതമാനം തിരികെ നല്‍കും. ജോയിന്റ് സര്‍വൈവറുടെ മരണ ശേഷം 100 ശതമാനം മുടക്കുമതല്‍ തിരികെ ലഭിക്കുന്നത്.
വര്‍ഷം ലഭിക്കേണ്ട തുകയ്ക്കനുസരിച്ചാകും ഇവിടെ നിക്ഷേപം. ഏറ്റവും ചുരുങ്ങിയത് 12,000 രൂപയെങ്കിലും തിരികേ ലഭിക്കുന്ന രീതിയിലുള്ള തുകയാവണം പ്ലാന്‍ വാങ്ങാന്‍ ഒറ്റത്തവണയായി നല്‍കേണ്ടത്. അതേസമയം.പരമാവധി എത്ര വേണമെങ്കിലും നിക്ഷേപിക്കാം. വര്‍ഷത്തിലൊരിക്കില്‍, ആറു മാസം കൂടുമ്പോള്‍, മൂന്ന് മാസത്തിലൊരിക്കല്‍, മാസകണക്കില്‍ ഇങ്ങനെ ഏത് രീതിയിലും പെന്‍ഷന്‍ തുക സ്വീകരിക്കാം.40 നും 80 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയില്‍ ചേരാം. വായ്പാ സൗകര്യവും ഇതില്‍ അനുവദിച്ചിട്ടുണ്ട്. നിക്ഷേപം നടത്തി ആറ് മാസത്തെ കാലയളവിന് ശേഷം ഇതില്‍ നിന്ന് വായ്പ അനുവദിക്കും
Be the first to comment