
ജനുവരി 30ന് മഹാത്മാഗാന്ധിയുടെ ചരമദിനത്തിലാണ് പക്ഷാചരണത്തിന് തുടക്കമായത്. രോഗ വ്യാപനത്തിന്റെ കുറവ് ജാഗ്രത പുലർത്തുന്നതിൽ അലംഭാവം സൃഷ്ടിച്ചത്തോടെയാണ് പരിപൂർണ്ണ രോഗനിർമാർജ്ജനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഒന്നുമുതൽ ഇരുപത് വർഷംവരെയുള്ള രോഗ വ്യാപന ഘട്ടവും കുഷ്ഠ രോഗികളോടുള്ള സമൂഹത്തിന്റെ സമീപനവും രോഗബാധിതരെ കണ്ടെത്തുന്നതിനും ചികിത്സി ക്കുന്നതിനും തടസ്സമായി നിൽക്കുന്നു.ലോകത്തെ മൊത്തം കുഷ്ഠ രോഗികളിൽ 58ശതമാനവും ഇന്ത്യയിൽ നിന്നാണ്. കുഷ്ഠ രോഗാവാഹിയായ ബാക്റ്റീരിയയെ പ്രതിരോധിക്കാൻ ശേഷിയില്ലാത്തവരിലാണ് രോഗബാധ ഉണ്ടാവുന്നത്. മൂന്ന് ദശകങ്ങൾക്ക് മുൻപ് ലക്ഷക്കണക്കിന് രോഗബാധിതർ ഉണ്ടായിരുന്നതിൽ നിന്നും ഇന്ന് പതിനായിരങ്ങളിൽ എത്തിയത് 1980 കളിൽ ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ്. രോഗബാധിതരുടെ ആഗോള പട്ടികയിൽ ബ്രസീലിനു പിന്നിലായി ഇന്നും രണ്ടാം സ്ഥാനത്താണ് ഇന്ത്യ. സംസ്ഥാനത്തെ രോഗികളുടെ വാർഷിക ശരാശരിയാവട്ടേ 650ൽ എത്തിനിൽക്കുന്നു.
തൊലിപ്പുറത്തെ നിറംമങ്ങിയതോ ചുവന്നതോ സ്പർശന ശേഷി കുറഞ്ഞതോ ആയ പാടുകൾ, വേദനയില്ലാത്ത വൃണം, കയ്കാലുകളിലെ മരവിപ്പ്, കണ്ണടക്കാൻ പ്രയാസം എന്നിവ കുഷ്ഠ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണെന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന കോട്ടയം ഡെപ്യൂട്ടി ഡിഎംഒ Dr.വിദ്യാധരൻ വിശദീകരിക്കുന്നു. വീട്ടിൽ ഇരുന്നു ചികിൽസിക്കാവുന്നതും, ആറു മാസം മുതൽ ഒരുവർഷംകൊണ്ട് പൂർണമായും ഭേദമാക്കാവുന്നതുമാണ് കുഷ്ഠരോഗം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ രോഗനിർണയ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. ആരോഗ്യ പ്രവർത്തകരുടെ സഹായം കൗൺസിലിംഗ് സൗകര്യം തുടങ്ങിയവ ലഭ്യമാക്കുന്നതിനായി,നോൺ മെഡിക്കൽ സൂപ്പർവൈസറിൽ തുടങ്ങി സ്റ്റേറ്റ് ഡെപ്യൂട്ടി ഓഫീസർ വരെയുള്ള വിപുലമായ സംവിധാനം പ്രവർത്തിക്കുന്നതായി ഡെപ്യൂട്ടി ഡിഎംഒ അറിയിച്ചു. ജനുവരി 30ന് ആരംഭിച്ച പക്ഷാചരണം വർഷം മുഴുവൻ പ്രതിരോധ പ്രവർത്തനങ്ങൾ തുടരും. കുഷ്ഠ രോഗ രഹിതമായ നല്ല നാളേക്കായി ഈ അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, രോഗ നിർമാർജ്ജനത്തിന് സമൂഹത്തിന്റെ കരുതൽ അത്യന്താപേഷിതമാണെന്നും കുഷ്ഠ രോഗരഹിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് പൊതു സമൂഹം കയ്കോർക്കണമെന്നും ഡെപ്യൂട്ടി ഡിഎംഒ Dr. വിദ്യാധരൻ അറിയിച്ചു.
Be the first to comment