
മുട്ടത്തുനിന്ന് കോട്ടയം ജില്ലയിലേക്ക് 418 കോടിയുടെ കുടിവെള്ളപദ്ധതി വരുന്നു.
കോട്ടയം ജില്ലയിലെ രാമപുരം, മേലുകാവ്, മൂന്നിലവ്, കടനാട് പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ട് ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി. പദ്ധതി ചെലവിെന്റ 45 ശതമാനം കേന്ദ്രത്തിെന്റയും 30 ശതമാനം സംസ്ഥാനത്തിെന്റയും 15 ശതമാനം പഞ്ചായത്തിെന്റയും 10 ശതമാനം ഗുണഭോക്താക്കളുടെയും വിഹിതമാണ്. 2024ഓടെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
മുട്ടത്തുള്ള മാത്തപ്പാറ പമ്ബ് ഹൗസുകള്‍ക്ക് സമീപം മറ്റൊരു പമ്ബ് ഹൗസും നിലൂരില്‍ ശുചീകരണ ശാലയും നിര്‍മിച്ച് നാല് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. വിശദപദ്ധതിരേഖ പഞ്ചായത്തുകള്‍ക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. പ്ലാന്റിനായി നീലൂരില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പ്ലാന്റില്‍നിന്ന് പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാങ്ക് നിര്‍മിച്ചാകും വീടുകളിലേക്ക് വിതരണം. കോട്ടയം ജില്ലയിലെ മീനച്ചില്‍ ഉള്‍പ്പടെ 13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാന്‍ ഉദ്ദേശിച്ചുള്ള മീനച്ചില്‍ പദ്ധതി പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഉപേക്ഷിക്കുകയായിരുന്നു. മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം മീനച്ചിലാറ്റിലേക്ക് തിരിച്ചുവിടാനാവില്ലെന്ന ജല അതോറിറ്റി മധ്യമേഖല ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിലാണ് പദ്ധതി ഉപേക്ഷിച്ചത്.
മലങ്കര ഡാമിന് മുകളില്‍ കുടയത്തൂരില്നിന്ന് ടണല്‍ അടിച്ച് ഇലവീഴാപൂഞ്ചിറ വഴി മേലുകാവിന് സമീപത്തേക്ക് വെള്ളമെത്തിച്ച് അവിടെനിന്ന് ഈരാറ്റുപേട്ടക്ക് സമീപം മൂന്നിലവ് പഞ്ചായത്തിലെ നരിമറ്റം ഭാഗത്ത് കാച്ചിപ്പള്ളിത്തോട്ടില് എത്തിക്കുന്നതായിരുന്നു പഴയ പദ്ധതി. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷവും അനുവദിച്ച് സര്‍വേയും പൂര്‍ത്തിയാക്കിയിരുന്നു. മൂലമറ്റം പവര്‍ഹൗസില്‍ ഉല്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര ഡാമിലാണ് ശേഖരിക്കുന്നത്. തൊടുപുഴയാറിെന്റ 153 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വൃഷ്ടിപ്രദേശത്തെ ജലവും ഇവിടെ എത്തിച്ചേരും. 3236 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം പ്രതിവര്‍ഷം ഇവിടെ എത്തുന്നുണ്ട്. ഇതില്‍ പകുതിയോളം വെള്ളം ഉപയോഗിച്ച് മലങ്കരയില്‍നിന്ന് ഏഴ് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. 491 ദശലക്ഷം ക്യുബിക് മീറ്റര്‍ ഇടത് – വലത് കര കനാലുകള്‍ വഴി ജലസേചനത്തിന് ഉപയോഗിക്കുന്നുണ്ട്. മലങ്കര ജലാശയത്തില്‍നിന്നാണ് മുട്ടം, കരിങ്കുന്നം, കുടയത്തൂര്‍, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലേക്കും നിലവില്‍ കുടിവെള്ള വിതരണം.
ശേഷികുറഞ്ഞ മലങ്കര ഡാമില്‍ അധികജലം സംഭരിച്ച് നിര്‍ത്താനാവാത്തതിനാല്‍ വര്‍ഷത്തില്‍ എട്ട് മാസത്തിലധികവും ഷട്ടര്‍ തുറന്ന് ഒഴുക്കിക്കളയുകയാണ്. പുതിയ കുടിവെള്ള പദ്ധതി വരുന്നതോടെ പഴാക്കിക്കളയുന്ന ജലത്തിെന്റ തോത് ഗണ്യമായി കുറക്കാനാകും.
Be the first to comment