
കോട്ടയം ജില്ലാ പഞ്ചായത്തും , ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടഷനും ചേർന്ന് കോട്ടയം ജില്ലയിൽ അത്യുല്പപ്പാതന ശേഷിയുള്ള വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവ്കൃഷി വ്യാപിപ്പി ക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനോടകം നിരവധി പഞ്ചായത്തുകളും, സഹകരണ ബാങ്കുകളിലും, ആയിരക്കണക്കിന് പ്ലാവിൻ തൈകൾ വിതരണംചെയ്തു കഴിഞ്ഞു. ഒന്നര വർഷം കൊണ്ട് കായ്ഫലം ലഭിക്കുന്നതും, വർഷത്തിൽ ശരാശെരി രണ്ടു തവണ കായിക്കുന്ന ഇനവുമാണ് വിയറ്റ്നാം സൂപ്പർ ഏർലി. നഴ്സറി വിലയുടെ 50% സബ്സിടിയോട് കൂടിയാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രീൻ വേൾഡ് ഫൗണ്ടഷൻ തൈകൾ വിതരണം ചെയ്യുന്നത്.
ചക്കയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനുള്ള പദ്ധതിയും തയ്യാറായി വരുന്നു. ചക്കയിൽ നിന്നും ഇരുന്നൂറിലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാൻ കഴിയും. ഇത് മൂലം കർഷകർക്കും, തൊഴിലാളികൾക്കും അധിക വരുമാനവും ലഭിക്കുന്നു. പ്ലാവ് കൃഷിയിലൂടെ പോഷക ഗുണമുള്ള ആഹാരവും,പ്രാണവാ യുവും ലഭ്യമാണ്. പ്ലാവ് കൃഷി കർഷകരിൽ വ്യാപിപ്പിക്കുവാൻ വേണ്ട നടപടികൾ ജില്ലാ തലത്തിൽ സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് അറിയിച്ചു.
Be the first to comment