കേരളത്തിൽ കടുത്ത ചൂട്: നാലിടങ്ങളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു. അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ എന്നീ നാല് സ്റ്റേഷനുകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കൊട്ടാരക്കര, കളമശ്ശേരി, ഒല്ലൂർ, പൊന്നാനി, തൃത്താല എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ അമിതമായി ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് വഴിവെച്ചേക്കാം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് വികിരണത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*