
ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ടം ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട് ജൂണ്‍ 10ന് പുറത്തിറക്കും.
9,20,260 പേരാണ് വീടിന് അപേക്ഷിച്ചത്. തദ്ദേശസ്ഥാപനത്തിലെയും ജില്ലാ തലത്തിലെയും പരിശോധനയ്ക്കുശേഷം 5,01,652 പേരുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. 4,18,608 അപേക്ഷ തള്ളി. ഇവര്‍ക്ക് രണ്ട് തവണ അപ്പീല്‍ നല്കാന് അവസരമുണ്ട്.
പഞ്ചായത്തിലെ അപേക്ഷകര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭയിലുള്ളവര്‍ക്ക് നഗരസഭാ സെക്രട്ടറിക്കും ജൂണ്‍ 14 വരെ ആദ്യ അപ്പീല്‍ നല്‍കാം. 10 ദിവസത്തിനകം ഇവ തീര്‍പ്പാക്കും. ഇതിലും തള്ളപ്പെട്ടവര്‍ക്കും ആദ്യം നല്‍കാത്തവര്‍ക്കും ജൂണ്‍ 30നുള്ളില്‍ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ജൂലൈ 14നകം തീര്‍പ്പാക്കും. തുടര്‍ന്നുള്ള പട്ടിക ഗ്രാമ/വാര്‍ഡ് സഭകളില്‍ പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കും. ശേഷം തദ്ദേശ ഭരണസമിതി പരിശോധിച്ച് ആഗസ്ത് 10നകം അംഗീകരിക്കും. 16ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.
Be the first to comment