
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കൂടുതല്‍ അദ്ധ്യാപക തസ്തികകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവിധ കാമ്ബസുകളിലെ 19 വകുപ്പുകളിലായി 36 അദ്ധ്യാപക തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്.
ഇതില്‍ അഞ്ചെണ്ണം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും 31 എണ്ണം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുമാണ്. സര്‍വകലാശാലയുടെ രജതജൂബിലി ആഘോഷവേളയില്‍ കൂടുതല്‍ മധുരം പകരുന്നതാണ് മന്ത്രിസഭാ തീരുമാനം.
സ്ഥിരം അദ്ധ്യാപകരുടെ അഭാവം ഉണ്ടാക്കുന്ന പ്രശ്നം സര്‍വകലാശാല നിരന്തരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. നിലവിലെ സാമ്ബത്തിക സ്ഥിതിയിലും അദ്ധ്യാപക തസ്തികകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് സന്തോഷം രേഖപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ നല്കുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
Be the first to comment