
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലും ബസ് ചാര്‍ജ് വര്‍ധനവിലുമടക്കം നിര്‍ണായക തീരുമാനം കൈകൊള്ളാന്‍ ഇന്ന് ഇടതു മുന്നണി യോഗം ചേരും.
കെ റെയിൽ വിഷയത്തിൽ സംസ്ഥാനത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പറ്റി യോഗത്തിൽ ചർച്ച ചെയ്യും. പല ഘടകകക്ഷികൾക്കും ഈ വിഷയത്തിൽ കടുത്ത ആശങ്കയുണ്ട്.
ബസ് ചാര്‍ജ്ജ് വര്‍ധനവ്, കെ റെയിൽ എന്നിവയാവും യോഗത്തില്‍ പ്രധാന ചര്‍ച്ചയെങ്കിലും മദ്യ നയത്തിലെ നിര്‍ണായക തീരുമാനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നവംബര്‍ മാസത്തില്‍ തന്നെ ബസ് ചാര്‍ജ്ജ് വര്‍ധനവ് സംബന്ധിച്ച് ഗതാഗത മന്ത്രി കക്ഷിനേതാക്കള്‍ക്ക് നോട്ട് നല്‍കിയെങ്കിലും ഇനിയും തീരുമാനമായിട്ടില്ല.
സ്വകാര്യ ബസ് ഉടമകള്‍ സമരം കടുപ്പിച്ച സാഹചര്യത്തില്‍ ഇനിയും തീരുമാനം വൈകാനിടയില്ല.
മാസം ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നി ആലോചനകളാകും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുന്നത്. രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ എല്‍ജെഡി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതില്‍ ഇന്ന് യോഗത്തില്‍ വിമര്‍ശനം ഉയരുമോയെന്നതും ശ്രദ്ധേയമാണ്.
Be the first to comment