അഭിപ്രായം കേൾക്കാൻ മനസ്സില്ല.പട്ടാളഭരണം അല്ല ജനാധിപത്യം.കെ പി അനിൽകുമാർ

അഭിപ്രായം പറയുമ്പോൾ കേള്‍ക്കാൻ മനസ്സില്ലാത്ത നേതൃത്വമാണ് ഇപ്പോഴത്തേത്, അതു തന്നെയാണ് രാഹുൽ ഗാന്ധിയും ചെയ്യുന്നതെന്നാണ് അനിൽകുമാറിന്റെ ആക്ഷേപം.

കെപിസിസിയുടെ പുതിയ നേതൃത്വം നേതാക്കളെ അപമാനിക്കുന്നുവെന്ന് കെ പി അനിൽകുമാർ. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടി വിട്ടു പോകണമെന്നു വരെ പറഞ്ഞുവെന്നാണ് അനിൽകുമാറിന്റെ വിമർശനം. തെരഞ്ഞെടുപ്പിലെ വീഴ്ചയ്ക്കുറിച്ച് മുന്‍ കൂട്ടി പറഞ്ഞിട്ടും നേതൃത്വം കേട്ടില്ലെന്നും അനിൽകുമാർ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു.

അഭിപ്രായം പറയുമ്പോൾ കേള്‍ക്കാൻ മനസ്സില്ലാത്ത നേതൃത്വമാണ് ഇപ്പോഴത്തേത്, അതു തന്നെയാണ് രാഹുൽ ഗാന്ധിയും ചെയ്യുന്നതെന്നാണ് അനിൽകുമാറിന്റെ ആക്ഷേപം. തോറ്റ് നാറി നാണം കെട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ്, ആളുകളെ ചേര്‍ത്ത് പിടിക്കലാണ് ,അകറ്റുന്നതല്ല രാഷ്ട്രീയം.

അച്ചടക്കം പ്രധാനമാണ്, താൻ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നയാളാണ്. ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ കൊണ്ടു പോയപ്പോള്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അസ്ഥികൂടമായി കിടന്ന സംഘടനയെ അന്തസ്സുള്ളതാക്കി മാറ്റി മന്ത്രിമാര്‍ക്കെിതിരെ വരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.മതസാമുദായിക സംഘടനകള്‍ക്കെതിരെ നിലപാട് എടുത്തു. പക്ഷേ താൻ അച്ചടക്കമെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളിയില്ല. വാള്‍ കൊണ്ട് ഉറഞ്ഞുതുള്ളുന്നത് ഗുണ്ടായിസമാണ്.

താൻ പറഞ്ഞാൽ കേള്‍ക്കാത്തവര്‍ പാര്‍ട്ടിയിൽ വേണ്ടെന്ന് സുധാകരൻ പറയുന്നുവെന്നാണ് അനിൽകുമാ‌‌ർ കുറ്റപ്പെടുത്തുന്നത്. സതീശനും സമാന സ്വരമാണ്. ഇത് പട്ടാളഭരണമല്ല, ജനാധിപത്യ പാര്‍ട്ടിയാണ്. താൻ ഏഷ്യാനെറ്റ് ന്യൂസിൽ അഭിപ്രായം പറയുമ്പോൾ ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചിട്ടില്ല. ആ സമയത്ത് അഭിപ്രായപ്രകടനം വിലക്കിയിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*