ജോജു ജോർജ് ചിത്രം പീസ്; അഞ്ച് ഭാഷകളിൽ റിലീസ്

സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ നിര്‍മ്മിക്കുന്ന ‘പീസ്’ റിലീസിനൊരുങ്ങുന്നു. ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ് പീസ്.കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം പങ്കുവെക്കുന്നത് .ജോജു ജോർജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റർ റിലീസ് ചെയ്തു.

കാർലോസ് ആയി ജോജു എത്തുന്നു. ഷാലു റഹീം, രമ്യാ നമ്പീശന്‍, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്‍സന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിൽ നെടുമങ്ങാട് അവസാനം അഭിനയിച്ച ചിത്രം കൂടിയാണിത്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളില്‍ 75 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
കഥ: സൻഫീർ, തിരക്കഥ, സംഭാഷണം: സഫര്‍ സനല്‍, രമേഷ് ഗിരിജ, സംഗീത സംവിധാനം: ജുബൈർ മുഹമ്മദ്, ഗാനരചന: വിനായക്‌ ശശികുമാർ, അൻവർ അലി, സൻഫീർ, ആലാപനം: വിനീത്‌ ശ്രീനിവാസൻ, ഷഹബാസ്‌ അമൻ, ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രതാപൻ കല്ലിയൂർ, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, സ്ക്രിപ്റ്റ്‌ അസിസ്റ്റന്റ്‌: അനന്തകൃഷ്ണൻ, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേയ്ക്കപ്പ്‌: ഷാജി പുൽപ്പള്ളി, ഫിനാൻസ്‌ കൺട്രോളർ: അഹ്നിസ്‌, രാജശേഖരൻ, ലൈൻ പ്രൊഡ്യൂസർ ദിനിൽ ബാബു, സ്റ്റിൽസ് ജിതിൻ മധു, സൗണ്ട്‌ ഡിസൈൻ: അജയൻ അദത്ത്‌, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, കളറിസ്റ്റ്‌: ശ്രീക്ക്‌ വാര്യർ, സ്റ്റോറി ബോർഡ്‌: ഹരീഷ്‌ വള്ളത്ത്‌, ഡിസൈൻസ്‌‌: അമൽ ജോസ്‌, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്:‌ ഹെയിൻസ്.

Be the first to comment

Leave a Reply

Your email address will not be published.


*