
നിർമ്മാണം നടന്ന് മൂന്ന് വർഷത്തിനുള്ളിൽ റോഡ് തകർന്നാൽ അതിൻ്റെ ഉത്തരവാദിത്വം കരാറുകാരൻ ആണ്.
പുതിയ റോഡുകൾ പണി കഴിഞ്ഞ ഉടനെ തകർന്നാൽ ആരോട് പരാതി പറയണമെന്ന് പോലും ജനത്തിനറിയില്ല.
ഈ ഘട്ടത്തിൽ കരാറുകാരൻ്റെ പേര് റോഡ് നിർമ്മാണ വേളയിൽ സ്ഥാപിക്കുമെന്ന പുതിയ തീരുമാനം ഉചിതമാണെന്നും ജയസൂര്യ പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു നടൻ ജയസൂര്യയുടെ പ്രതികരണം.
നല്ല റോഡിലൂടെ യാത്ര ചെയ്യണമെന്നത് റോഡ് നികുതി അടയ്ക്കുന്ന നാട്ടിലെ ജനങ്ങളുടെ അവകാശമാണ്. അതിന് അപേക്ഷിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം തുറന്നിടച്ചു. ഗതികെട്ടിട്ടാണ് താനും വീട്ടിലേക്കുള്ള പാത തകർന്നതിനെതിരെ സമരത്തിനിറങ്ങിയതെന്നും ജയസൂര്യ വ്യക്തമാക്കി.
Be the first to comment