
പത്തനംതിട്ട ജില്ലയാണ് ഇതിന് വഴിയൊരുക്കിയത്. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവും മേഘാലയ ഭക്ഷ്യസംസ്കരണ മന്ത്രാലയവും ചക്ക അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സാങ്കേതിക വിദ്യാ വികസനവും സംരംഭകത്വ വികസനവും ലക്ഷ്യമിട്ട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ഐ.സി.എ.ആര് കൃഷി വിജ്ഞാന കേന്ദ്രത്തിനെ പ്രതിനിധീകരിച്ച് സി.പി.റോബര്‍ട്ട് ഭക്ഷ്യസംസ്കരണ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ലിങ്ദോ സുയാമും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ഈ ഉടമ്ബടി മേഘാലയിലെ ചക്ക ഉത്പന്ന നിര്‍മാണ മേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായുള്ള സാങ്കേതിക വിദ്യാ വികസനം, പ്രധാന പരിശീലകരുടെ ശാക്തീകരണം, ചക്ക അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ സാധ്യതകളെ പറ്റിയുള്ള ബഹുജന ബോധവല്‍ക്കരണം, നാനോ മൈക്രോ ചെറുകിട സംരംഭങ്ങളുടെ ആരംഭവുമാണ് ലക്ഷ്യമിടുന്നതെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ റിന്‍സി കെ.എബ്രഹാം പറഞ്ഞു. മേഘാലയിലെ സൗത്ത് ഗാരോ ഹില്‍സ് ഈസ്റ്റ് ഖാസി ഹില്‍സ് എന്നീ ജില്ലകളില്‍ വ്യാപകമായി പ്ലാവ് വളരുകയും ഉല്പാദനം നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ചക്കയുടെ ഉപയോഗ സാധ്യതകളെ
പറ്റിയുള്ള അവബോധം ഇല്ലായ്മ, വ്യാപകമായി ചക്കകള്‍ ഉപയോഗിക്കാതെ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.
ഈ ജില്ലകളിലെ പ്ലാവ്കളുടെ സര്‍വ്വേ, ചക്ക അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും വിപണനം എന്നിവയും സാധ്യമാക്കുന്നതിന് സഹായകരമായ സോഫ്റ്റ് വെയര്‍ വികസനവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
മുന്‍കാലങ്ങളില്‍ മേഘാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ട്രപ്രണര്‍ഷിപ്പ് തെരഞ്ഞെടുത്ത 40 സംരംഭകര്‍ക്ക് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട് .മേഘാലയ ജാക്ക് മിഷന് രൂപീകരിക്കുന്നതിനും കൃഷി വിജ്ഞാന കേന്ദ്രം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മേഘാലയിലെ ചക്ക മൂല്യവര്‍ധിത ഉല്പന്ന നിര്‍മ്മാണ മേഖലയുടെ സമ്ബൂര്‍ണ വികസനത്തിന് ഈ ഉടമ്ബടി സഹായകരമാകുമെന്ന് മേഘാലയ ഭക്ഷ്യസംസ്കരണ മന്ത്രാലയം ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ലിങ്ദോ സുയാം പറഞ്ഞു.
Be the first to comment