ചക്ക കൊണ്ട് കിടിലൻ ഉണ്ണിയപ്പം

ഉണ്ണിയപ്പം കഴിക്കാത്തവരുണ്ടാകില്ല, നാവിൽ കൊതിയൂറും ഈ വിഭവം എത്ര കഴിച്ചാലും മതിവരാറില്ല . അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന സാധാ ഉണ്ണിയപ്പം ആവാം എല്ലാവരും കഴിച്ചിട്ടുണ്ടാകുക. എന്നാല്‍ ഉണ്ണിയപ്പം കുറച്ച് വെറൈറ്റി ആയാലോ? ചക്ക കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാം. സ്വാദാകട്ടെ അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിൻ്റെ ഇരട്ടിയായിരിക്കും. എന്നാല്‍ പഴുത്ത ചക്കച്ചുള കൊണ്ട് എങ്ങനെ ഉണ്ണിയപ്പം ഉണ്ടാക്കാമെന്ന് നോക്കാം

പ്രധാന ചേരുവകൾ

ചക്കച്ചുള മിക്സിയില്‍ അടിച്ചെടുത്തത്- 20 എണ്ണം

റവ- രണ്ട് കപ്പ്

മൈദ- രണ്ട് കപ്പ്

ശര്‍ക്കര- അരക്കിലോ

സോഡപ്പൊടി- ഒരു നുള്ള്

ഉപ്പ്- ആവശ്യത്തിന്

ഏലയ്ക്ക പൊടിച്ചത്- കാല്‍ സ്പൂണ്‍

ചുക്ക് പൊടിച്ചത്- കാല്‍ സ്പൂണ്‍

തേങ്ങക്കൊത്ത്- അരക്കപ്പ്

നെയ്യ്- രണ്ട് ടീസ്പൂണ്‍

എള്ള്- അര സ്പൂണ്‍

ജീരകം- അര സ്പൂണ്‍

 

തയ്യാറാക്കുന്ന വിധം

ചക്കച്ചുള അരച്ചതും റവയും മൈദയും ശര്‍ക്കരപാനിയും സോഡപ്പൊടിയും ഉപ്പും ചചേര്‍ത്ത് കുഴച്ച് 10 മണിക്കൂര്‍ വെയ്ക്കുക. അതിനു ശേഷം തേങ്ങ അരിഞ്ഞത് നെയ്യില്‍ വറുത്തെടുക്കാം. പിന്നീട് എള്ള്, ജീരകം, എന്നിവ ചൂടാക്കിയതും ഏലയ്ക്കപ്പൊടിയു ചുക്കു പൊടിയും തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മാവില്‍ ചേര്‍ക്കാം. ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ ചൂടാക്കി മാവ് കോരിയൊഴിച്ച് ബ്രൗണ്‍ നിറമാകുന്നത് വരെ ഇളക്കി മറിച്ചിടുക. ഇരുവശവും നന്നായി മൊരിഞ്ഞ് പാകമാകുന്നത് വരെ വെയ്ക്കാം. സ്വാദിഷ്ഠമായ ഉണ്ണിയപ്പം റെഡി

Be the first to comment

Leave a Reply

Your email address will not be published.


*