
കുട്ടികളിലെ ഇന്റർനെറ്റ് അഡിക്ഷൻ ദിനം തോറും കൂടിവരികയാണ്. കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും അധ്യാപകരും കൂടെ ജാഗ്രത പുലർത്തിയാൽ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ.ഇന്റര്‍നെറ്റ് ഒഴിവാക്കിക്കൊണ്ടുള്ള ജീവിതമല്ല കുട്ടികള്‍ക്ക് നല്‍കേണ്ടത്. അവ ബുദ്ധിപരമായി ഉപയോഗിക്കാന്‍ അവരെ പരിശീലിപ്പിക്കണം, ഇതിനായി ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ ഇവയൊക്കെയാണ്.
മൂന്നുമുതൽ എട്ടുവയസ്സു വരെയുള്ള കുട്ടികൾക്ക് മൊബൈൽ നൽകുകയാണെങ്കിൽ മുപ്പത് മിനിറ്റ് പൂർത്തിയായാൽ ഉടൻ തിരികെ വാങ്ങണം.
മുതിർന്നവർ ഉപയോഗിക്കുന്ന മൊബൈലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും അലക്ഷ്യമായി കുട്ടികൾക്ക് എടുക്കാൻ കഴിയുന്ന രീതിയിൽ വയ്ക്കരുത്.
കുട്ടികൾ കൂടെ ഉപയോഗിക്കാൻ സാധ്യതയുള്ള ലാപ്ടോപ്പ്, ഐപാഡ് തുടങ്ങിയവയിൽ അശ്ശീലരംഗങ്ങൾ കാണുന്ന രീതി മുതിർന്നവർ ഒഴിവാക്കണം.
മുതിർന്നവർ അറിയാതെ രഹസ്യമായി ഉപയോഗിക്കാൻ കഴിയുന്ന ഡേറ്റിങ് ആപ്പുകൾ കൗമാരപ്രായക്കാർ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള സൈബർ അവബോധം വർധിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
കുട്ടികളുടെ അടിസ്ഥാന സ്വഭാവത്തിലോ പഠനത്തിലോ പൊടുന്നനെ വ്യത്യാസം കണ്ടാൽ അവരോട് തുറന്നു സംസാരിക്കാൻ രക്ഷിതാക്കളും അധ്യാപകരും തയ്യാറാകണം.
കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് മറ്റു കുടുംബാംഗങ്ങൾ കൂടിയുള്ള സ്ഥലത്താകുന്നതാണ് നല്ലത്. അവരുടെ സ്വകാര്യ മുറിയിലേക്ക് മൊബൈൽ കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ല.
മൊബൈൽ ഉപയോഗത്തിന് പകരം കായിക വ്യായാമങ്ങൾ, സുഹൃത്തുക്കളോടൊത്തുള്ള കൂട്ടായ്മകൾ, സാമൂഹികപ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
മൊബൈൽ, ഇന്റർനെറ്റ് അടിമത്വത്തിലേക്ക് പോയ കുട്ടികളെ മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സയിലൂടെ മോചിപ്പിച്ചെടുക്കാം.
Be the first to comment