
ജൂലായ് മാസം ആരംഭിക്കുന്ന ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). https://ignouiop.samarth.edu.in/എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലായ് 15 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി , അഡൽറ്റ് എജ്യുക്കേഷൻ, സോഷ്യൽ വർക്ക്, ലൈബ്രറി ആൻഡ് ഇൻഫോമേർഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്സുകൾ.
ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ രജിസ്ട്രേഷനായി കൈയ്യിൽ കരുതണം. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
Be the first to comment