ചൂട് ചോറിനൊപ്പം കഴിക്കാൻ പൈനാപ്പിൾ കൊണ്ട് മധുരക്കറി.

പുളിശ്ശേരിയും സാമ്പാറുമല്ലാതെ അൽപം വെറെെറ്റി വേണമെന്ന് തോന്നിയാൽ ഏറെ രുചിയുള്ള ഈ കറി ഒന്ന് പരീക്ഷിച്ചു നോക്കാം.എങ്ങനെയാണ് ഈ സ്പെഷ്യൽ പൈനാപ്പിൾ മധുരക്കറി തയ്യാറാക്കുന്നതെന്ന് നോക്കാം

പ്രധാന ചേരുവകൾ

പൈനാപ്പിൾ – ഒരു കപ്പ്
നേന്ത്രപ്പഴം- ഒരു കപ്പ്
വെള്ളം – ഒരു ഗ്ലാസ്

മഞ്ഞൾപൊടി – ഒരു നുള്ള്

തേങ്ങ – അര മുറി

പച്ചമുളക് – 2 എണ്ണം

ജീരകം – കാൽ സ്പൂൺ

കറുത്ത മുന്തിരി- അര കപ്പ്‌

പഞ്ചസാര- രണ്ടു സ്പൂൺ

എണ്ണ – 3 സ്പൂൺ

കടുക്- 1 സ്പൂൺ

ചുവന്ന മുളക് – 3 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം….

ആദ്യം പൈനാപ്പിൾ ചെറുതായി അരിഞ്ഞെടുക്കുക. ശേഷം നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതും. പൈനാപ്പിളും, നേന്ത്രപ്പഴവും 2 ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വേവിച്ചെടുക്കുക, തേങ്ങ, പച്ചമുളക്, ജീരകം, നന്നായി അരച്ച് ഇതിലേക്ക് ചേർക്കുക. രണ്ടു തണ്ട് കറിവേപ്പിലയും, ഒരു നുള്ളു ഉപ്പും രണ്ട് സ്പൂൺ പഞ്ചസാരയും, ചേർത്ത് നന്നായി വേവിച്ച് കുറുക്കിയെടുക്കുക. ഒന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് എണ്ണ ചൂടാക്കി കടുകും, ചുവന്ന മുളകും, കറിവേപ്പിലയും, ചേർക്കുക. ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം കറുത്ത മുന്തിരിയും ചേർത്ത് കൊടുക്കുക ചൂടോടെ തന്നെ ഇതെല്ലാം മിക്സ് ചെയ്ത് ഒന്ന് അടച്ചുവയ്ക്കുക 20 മിനിറ്റിനു ശേഷം തയ്യാറായ മധുരക്കറി ഉപയോഗിക്കാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*