പ്രകൃതിയോടിണങ്ങിയതാവണം വീട്

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ബിജു ബാലന്‍ പറയുന്നു.

എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
മുന്‍കൂട്ടി നിര്‍മ്മിച്ച സാമഗ്രികള്‍ (പ്രീ ഫാബ് മെറ്റീരിയലുകള്‍) കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെടുന്ന വീടുകളുടെ കാലമാണ്
ഇനി വരുവാന്‍ പോകുന്നത്.

ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ

ഇത് ലേബര്‍ കോസ്റ്റ് കുറയ്ക്കാന്‍ സഹായിക്കും. ജോലി വേഗം തീര്‍ക്കാനുമാവും.

കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?

ഓപ്പണ്‍ പ്ലാനിങ് ആണ് ഇന്ന് കൂടുതലായി കണ്ടുവരുന്നത്. പ്രകൃതിയിലേക്ക് തുറക്കുന്നതും പ്രകൃതിയെ കൂടി വീടിന്‍റെ ഭാഗമാക്കുന്നതും പ്രകൃതിയോട് വളരെയധികം അടുത്തു നില്‍ക്കുന്നതുമായ വീടുകളാണ് ഇന്ന് കൂടുതല്‍ ആളുകളും ആവശ്യപ്പെടുന്നത്.

പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?

ബാലി ആര്‍ക്കിടെക്ചര്‍ ശൈലി

ഒരു വീടിന്‍റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?

സമൃദ്ധമായ കാറ്റും വെളിച്ചവും പരമാവധി ലഭ്യമാകുന്ന പൊതുവായ ഇടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡിസൈന്‍.

ഒരു വീടിന്‍റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?

വീടിനകത്ത് സ്വാഭാവികമായ വെളിച്ചവും വെന്‍റിലേഷനും ഉറപ്പാക്കാത്ത പ്ലാന്‍ ഒരിക്കലും ചെയ്യരുത്.

ALSO READ: മിശ്രിതശൈലി

വീടിനകത്ത് തുറന്ന മേല്‍ക്കൂരയുള്ള കോര്‍ട്ട്യാര്‍ഡ് സ്പേസുകളോ മറ്റോ ഡിസൈന്‍ ചെയ്യുന്നുവെങ്കില്‍ ഉച്ചവെയില്‍ നേരിട്ട് ലഭ്യമാകാത്ത വിധത്തിലാവണം അതിന്‍റെ സ്ഥാനം നിശ്ചയിക്കാന്‍.

അതല്ലെങ്കില്‍ വീടിനകത്തും പുറത്തും ഒരുപോലെ എപ്പോഴും ചൂടു കൂടുതലുള്ള അന്തരീക്ഷമായിരിക്കും ഉണ്ടാവുക.

ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ ഏതു തരം വീടായിരിക്കും ചെയ്യുക?

ചുറ്റുപാടും നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കു നടുവില്‍ പൂര്‍ണ്ണമായും ഗ്ലാസും വുഡും ഉപയോഗിച്ചു തീര്‍ത്ത ഒരു ഒഴുകും വീടാണ് (Floating House) എന്‍റെ സ്വപ്നം.

ALSO READ: ക്യൂട്ട് & എലഗന്‍റ്

ഒഴുകുന്ന പ്രതീതി ജനിപ്പിക്കാന്‍ വീടിനടിയില്‍ പാറക്കല്ലുകള്‍ തെളിഞ്ഞു കാണുന്ന ഒരു ജലാശയവും സൃഷ്ടിക്കും. വീടിന്‍റെ ശൈലിയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ ഫര്‍ണിച്ചര്‍, ഫിറ്റിങ്ങുകള്‍ ഒക്കെ കസ്റ്റംമെയ്ഡായി ചെയ്തെടുക്കും.

പരിമിത ബഡ്ജറ്റുള്ള ക്ലയന്‍റിനു വേണ്ടി?

പൂര്‍ണ്ണമായും പുനരുപയോഗിക്കപ്പെട്ടതും പ്രകൃതിദത്ത നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഡിസൈന്‍. വില കൂടിയ പെയിന്‍റിങ്ങുകളും പോളിഷിങ്ങും കഴിവതും ഒഴിവാക്കും.

ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ആധുനികമായ മെറ്റീരിയല്‍?

സ്റ്റോണ്‍വെനീര്‍

ഏതെങ്കിലും പ്രോജക്റ്റില്‍ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം?

കോപ്പര്‍ ക്ലാഡിങ്

സ്വന്തം വീടിനെക്കുറിച്ച്?

വലിയ മരങ്ങളും കോര്‍ട്ട്യാര്‍ഡ് സ്പേസുമെല്ലാം ഉള്‍പ്പെടുത്തിയ നാലു സെന്‍റ് എന്ന സ്ഥല പരിമിതിക്കകത്താണ് ‘ചമന്‍’ എന്ന എന്‍റെ വീട്.

ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ മെറ്റീരിയലുകളും പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന രീതിയിലാണ്. സ്വാഭാവികമായ വെളിച്ചവും വെന്‍റിലേഷനും ഉള്ളതിനാല്‍ ഊര്‍ജ്ജ ഉപഭോഗം പരമാവധി കുറയ്ക്കാനാവുന്നു.

RELATED READING: ശൈലികള്‍ക്കപ്പുറം ഔട്ട്‌ഡേറ്റാവാത്ത ആഡംബര വീട്

എയര്‍ കണ്ടീഷനിങ് ചെയ്ത ഒറ്റമുറി പോലുമില്ല. പാരമ്പര്യ ജീവിതരീതി ആസ്പദമാക്കിയുള്ള, ജീവിതസൗഖ്യം പ്രദാനം ചെയ്യുന്ന വീട്.

ആര്‍ക്കിടെക്റ്റ് ബിജു ബാലന്‍

വിവരങ്ങള്‍ക്ക് കടപ്പാട്: ആര്‍ക്കിടെക്റ്റ് ബിജു ബാലന്‍, ദി ലോറന്‍സ്, കാലിക്കറ്റ്. ഫോണ്‍: 9847232232

Be the first to comment

Leave a Reply

Your email address will not be published.


*