- അറബിക് സമകാലിക ശൈലികളിലെ ചില ഘടകങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന വീട്.
- തടിയുടേയും ഗ്ലാസിന്റേയും ഡിസൈന്‍ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു
റോഡ് ലെവലില്‍ നിന്ന് 5 അടി ഉയര്‍ന്നു നില്ക്കുന്ന ചതുരാകൃതിയിലുള്ള പ്ലോട്ടിലാണ് അറബിക്, സമകാലിക ഘടകങ്ങള്‍ സമന്വയിക്കുന്ന ഈ വീട്.

ഡിസൈനറായ ഡെന്നി പഞ്ഞിക്കാരന്‍ (ഡെന്നി പഞ്ഞിക്കാരന്‍ അസോസിയേറ്റ്സ്, കൊച്ചി) ആണ് തടിയുടെയും ഗ്ലാസിന്റെയും ഡിസൈന്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വീട് ഒരുക്കിയത്.
പുല്‍ത്തകിടി, ഗാര്ഡന് ലൈറ്റുകള്‍, രണ്ട് തട്ടുകളായി ക്രമീകരിച്ച പ്ലാന്റര്‍ ബോക്സുകള്‍ എന്നിവയാണ് ലാന്ഡ്സ്കേപ്പിലുള്ളത്.
മേല്‍ക്കൂര പൂര്‍ണ്ണമായും ചെരിച്ചു വാര്‍ക്കുന്നതിനു പകരം പരന്ന മേല്‍ക്കൂരയ്ക്കു മുകളില്‍ ട്രസ് വര്‍ക്ക് ചെയ്തിരിക്കുന്നു.
ഇപ്രകാരം ചെയ്തതിനാല്‍ അകത്തളത്തിലെ ചൂട് കുറഞ്ഞതിനൊപ്പം ട്രസ് മേല്‍ക്കൂരയ്ക്കടിയില്‍ ജിംനേഷ്യത്തിന് ഇടം കണ്ടെത്താനും ആയി.
മേല്ക്കൂരയോളം എത്തിനില്‍ക്കുന്ന പൂമുഖത്തൂണും ജിംനേഷ്യത്തിന്റെ ഭാഗമായ ഡോര്‍ മെര് ജനാലകളും എലിവേഷനിലെ ഡിസൈന്‍ എലമെന്റായി കൂടി മാറുന്നുണ്ട്.
ALSO READ: വിക്ടോറിയന്‍ ശൈലിയില്‍
വുഡന്‍ ഫാള്‍സ് സീലിങ്ങും പെബിള്കോര്ട്ടുമാണ് പൂമുഖത്തെ അലങ്കാരവേലകള്‍. പൂമുഖത്തിനിടത് വശത്തുള്ള കാര്‍പോര്‍ച്ചിന്റെ ഭിത്തി അടച്ചു കെട്ടുന്നതിന് പകരം വെര്‍ട്ടിക്കല്‍ ഗ്രില്‍ നല്‍കിയിരിക്കുകയാണ്.
തുറസ്സായ നയം പിന്തുടരുന്ന പൊതുഇടങ്ങളില്‍ ചെടികള്ക്കിടം നല്‍കിയത് ശ്രദ്ധേയമാണ്. പൂമുഖത്തുനിന്ന് മറ്റിടങ്ങളിലേക്ക് നയിക്കുന്ന ഫോയറിന്റെ വലതു ഭാഗത്ത് ഔപചാരിക ഇടങ്ങളും ഇടതുഭാഗത്ത് അനൗപചാരിക ഇടങ്ങളുമാണ് ക്രമീകരിച്ചിട്ടുള്ളത്.

ഡൈനിങ്ങിനെ മറ്റിടങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ട്രെല്ലിസ് വര്‍ക്കുള്ള പാര്‍ട്ടീഷനാണ് പൂമുഖവാതില്‍ തുറക്കുമ്പോഴേ ദൃശ്യമാകുക. ത്രീഡി ബോര്‍ഡാണ് ഫോര്‍മല്‍ ലിവിങ്ങിന്റെ ഭിത്തിയിലുള്ളത്.
ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, അപ്പര്‍ ലിവിങ്, ജക്കൂസി പൂളിനു സമീപമുള്ള സിറ്റിങ് സ്പേസ് എന്നിവയ്ക്കു പുറമേ ലേഡീസ് സിറ്റിങ് ഏരിയ ഗോവണിച്ചുവട്ടില്‍ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.
വശത്തെ ഫോള്‍ഡിങ് ഡോര്‍ തുറന്നാല്‍ ചതുരാകൃതിയിലുള്ള ഡൈനിങ്ങിന്റെ ഭാഗമായി മാറുംവിധമാണ് ജക്കൂസി പൂള് ക്രമീകരിച്ചത്. ട്രെല്ലിസ് പാറ്റേണ്‍ നല്‍കിയാണ് ഡബിള്‍ ഹൈറ്റ് ഫാമിലി ലിവിങ്ങിന്റെ സുരക്ഷ ഉറപ്പാക്കിയത്.

ലാക്വേര്ഡ്ഗ്ലാസും സ്റ്റീല്‍ റാഫ്റ്ററുകളുമാണ് വൈറ്റ് കളര്‍ തീമിലൊരുക്കിയ അപ്പര്‍ലിവിങ്ങിന്റെ സീലിങ്ങിലുള്ളത്. മതിയായ സ്റ്റോറേജ് സൗകര്യത്തോടെയുള്ള സ്റ്റഡി ഏരിയയും അപ്പര്ലിവിങ്ങിന് സമീപമുണ്ട്.
ALSO READ: കന്റംപ്രറി ശൈലിയോട് ആഭിമുഖ്യം കൂടുന്നു
സ്റ്റെയര്‍ ലാന്‍ഡിങ്ങിലെ വെനീര്‍ സീലിങ്ങില്‍ അക്രിലിക് വര്‍ക്കും ലൈറ്റിങ്ങും ചെയ്തിരിക്കുന്നു. വാള്‍പേപ്പര്‍ ഒട്ടിച്ചും വിവിധ പാറ്റേണുകളില്‍ ഫാള്‍സ് സീലിങ് ചെയ്തുമാണ് ഇവിടുത്തെ കിടപ്പുമുറികള്‍ അലങ്കരിച്ചത്.

തേക്കിന്തടിക്കൊപ്പം, ഗ്ലാസ്, ലാമിനേറ്റുകള്‍, വെനീര്‍ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത പാറ്റേണുകളിലാണ് കിടപ്പുമുറികളിലെ വാഡ്രോബുകള്‍ ഒരുക്കിയത്.
ALSO READ: ഹരിത ഭംഗിയില്‍
ഇതിനു പുറമേ കിടപ്പുമുറികള്ക്കനുബന്ധമായുള്ള പ്രത്യേക ഡ്രസിങ് ഏരിയകളില്‍ തേക്കിന്‍തടിയില്‍ തീര്‍ത്ത ഓപ്പണബിള്‍ വാഡ്രോബുകളുമുണ്ട്.
വൈറ്റ് പിയു ഫിനിഷ് ഫാള്‍സ് സീലിങ്ങുള്ള പ്രധാന അടുക്കളയ്ക്ക് ലാക്വേര്‍ഡ് ഗ്ലാസ് ഡോറാണ് നല്‍കിയത്. പെയിന്റഡ് ഫിനിഷിലുള്ള വര്‍ക്കിങ് കിച്ചന്, സ്റ്റോര്‍ റൂം എന്നിവയും പ്രധാന അടുക്കളയ്ക്ക് അനുബന്ധമായുണ്ട്.
ALSO READ: ക്യൂട്ട് & എലഗന്റ്
മുകള്‍നിലയിലെ മാസ്റ്റര്‍ ബെഡ്റൂം, അപ്പര്‍ലിവിങ് എന്നിവിടങ്ങളില്‍ നിന്ന് നോട്ടമെത്തും വിധം ഒരുക്കിയ ജക്കൂസിപൂളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
പ്രൗഢമനോഹരമായി ഒരുക്കിയ ഈ വീടിന്റെ അകത്തളം അക്ഷരാര്‍ത്ഥത്തില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനെയാണ് അനുസ്മരിപ്പിക്കുന്നത്.
Project Facts
- Designer : Denny Panjikaran (Denny Panjikaran Associates, Cochin )
- Project Type: Residential house
- Owner: Niyaz K.A
- Location: Kalamassery, Ernakulam
- Year Of Completion: 2019
- Area: 4463 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment