നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി സിപിഐഎം

ഏറ്റുമാനൂർ > നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി സിപിഐഎം
അതിരംമ്പുഴ ലോക്കൽ കമ്മിറ്റി.കുറ്റിയേൽ മാങ്കോട്ടിപറമ്പിൽ കുഞ്ഞുമോന്റെ കുടുംബത്തിനാണ് വീട് നൽകിയത്.സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു.വീടിൻ്റെ താക്കോൽ കുഞ്ഞുമോന്റെ ഭാര്യ അശ്വതിക്കും മക്കൾക്കും മന്ത്രി വി എൻ വാസവൻ കൈമാറി.നാല് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് കുഞ്ഞുമോൻ്റെ വിയോഗത്താൽ ഭാര്യ അശ്വതിയും മക്കളും ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്. ഷിറ്റും പടുതയും മറച്ച് ഉറപ്പിന് ഒരു കതകു പോലും ഇല്ലാതെ അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു താമസം. അശ്വതിയുടെയും കുടുംബത്തിൻ്റെയും കഷ്ടതകൾ മനസിലാക്കിയ സിപിഐ എം അതിരമ്പുഴ ലോക്കൽ കമ്മിറ്റിയാണ് അശ്വതിക്ക് വീട് നിർമ്മിച്ചു നൽകിയത്.ഏഴു ലക്ഷത്തോളം മുതൽ മുടക്കി 600 സ്ക്വയർ ഫീറ്റിലുള്ള മനോഹരമായ


വീടാണ് അശ്വതിക്ക് സിപിഐ എം സമ്മാനിച്ചത്.യോഗത്തിന് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എൻ രവി അധ്യക്ഷനായി. അൻപത് തവണ രക്തദാനം നൽകിയ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രതീഷ് രത്നാകരനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജിലെ അഭയം ഹെൽപ്പ് ഡസ്കിലും അതിലുപരി നാടിൻ്റെ നാന്നാ പ്രശ്നങ്ങളിലും ഇടപെട്ട് അത് പരിഹരിക്കാൻ ശ്രമിക്കുന്ന നേതൃപാടവമാണ് രതീഷിൻ്റെതെന്ന് മന്ത്രി സൂചിപ്പിച്ചു.യോഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറ്റിയേൽ ബ്രാഞ്ച് സെക്രട്ടറി അഡ്വ.എ ഡി സുരേഷ് ബാബുവും ഭാര്യ പ്രാഫ.പി ആർ കീർത്തിയും 20000 രൂപ മന്ത്രിക്ക് കൈമാറി. ലോക്കൽ സെക്രട്ടറി പി എൻ സാബു ഭവന നിർമ്മാണ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗം ഇ എസ് ബിജു,ഭവന നിർമ്മാണ കമ്മിറ്റി ട്രഷറർ ടി വി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി അഡ്വ.എ ഡി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*