വ്യത്യസ്തത കാഴ്ചയില്‍ മാത്രമല്ല

വ്യത്യസ്തമായ എക്സ്റ്റീരിയറും ഹരിതാഭമായ ലാന്‍ഡ്സ്കേപ്പും മൂലം ശ്രദ്ധേയമാകുന്ന വീട്

കാഴ്ച ഭംഗിക്കൊപ്പം മഴവെള്ളസംഭരണം, സോളാര്‍ വൈദ്യുതി എന്നിവയും ഈ വീട്ടില്‍ നടപ്പാക്കി.

കന്‍റംപ്രറി ശൈലിയിലെ അപനിര്‍മ്മാണ രീതിയെ എക്സ്റ്റീരിയറില്‍ ഹൈലൈറ്റ് ചെയ്യുന്ന വീട്. വ്യത്യസ്തമായ എലവേഷന്‍ പാറ്റേണ്‍.

സ്വാഭാവിക പുല്‍ത്തകിടിയുടെ ഹരിതാഭയ്ക്കിടയില്‍ വൈരുദ്ധ്യ ഭംഗിയോടെ ഒരുക്കിയ വീടിന്‍റെ രൂപകല്‍പ്പന എ.എം ഫൈസലി (നിര്‍മ്മാണ്‍ ഡിസൈന്‍സ്, മലപ്പുറം) ന്‍റേതാണ്.

എ.എം ഫൈസല്‍ (നിര്‍മ്മാണ്‍ ഡിസൈന്‍സ്, മലപ്പുറം)

ഉചിതമായി ഒരുക്കിയ ലാന്‍ഡ്സ്കേപ്പിനെ ഹൈലൈറ്റ് ചെയ്യുന്ന വീടും വീടിന് കൂടുതല്‍ ഔന്നത്യം പകരും വിധമുള്ള ലാന്‍ഡ്സ്കേപ്പും തന്നെയാണ് ഇവിടുത്തെ ശ്രദ്ധേയമായ കാര്യങ്ങള്‍.

നിലവിലുണ്ടായിരുന്ന മരങ്ങളൊന്നും വീടിന്‍റെ നിര്‍മ്മാണഘട്ടത്തില്‍ മുറിച്ചു കളഞ്ഞിട്ടില്ല. വിശാലമായ പ്ലോട്ടില്‍ നല്ല പ്രദര്‍ശനമികവ് കിട്ടത്തക്ക വിധമാണ് വീടിന്‍റെ ഡിസൈന്‍.

Exterior

വൈറ്റ്- കോഫീ കളര്‍ കോമ്പിനേഷനാണ് എക്സ്റ്റീരിയറില്‍. ഫ്രണ്ട് എലിവേഷനിലെ വൈറ്റ് നിറത്തിനിടെ കോഫീ നിറത്തിലുള്ള പാറ്റേണ്‍ വര്‍ക്ക് ഹൈലൈറ്റാകുന്നു.

YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം

റൂഫ് സപ്പോര്‍ട്ട്, സിറ്റൗട്ട് സപ്പോര്‍ട്ട് എന്നീ രീതിയില്‍ എം.എസ് കൊണ്ടുള്ള കാന്‍റിലിവര്‍ തൂണുകളാണ് നല്‍കിയത്. ഫ്ളോര്‍ ഒരുക്കാന്‍ വുഡന്‍ ടൈലുകളും വിട്രിഫൈഡ് ടൈലുകളും തെരഞ്ഞെടുത്തു. ഫര്‍ണിച്ചറെല്ലാം കസ്റ്റമൈസ്ഡാണ്.

Skylight Courtyard.

സ്കൈലൈറ്റ് കോര്‍ട്ട്യാര്‍ഡ്, വിന്‍ഡോകള്‍ എന്നിവയിലൂടെ സ്വാഭാവിക വെളിച്ചം അകത്തളത്തില്‍ സുലഭമാണ്. സിറ്റൗട്ടിനും പോര്‍ച്ചിനും ഇടയിലും ഫസ്റ്റ്ഫ്ളോറിലും ചെയ്ത നടപ്പാലം ശ്രദ്ധേയമാണ്.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

പോര്‍ച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ, നടുമുറ്റം, ബാത്ത് റൂം അറ്റാച്ച്ഡ് ആയ അഞ്ച് കിടപ്പുമുറികള്‍, സ്റ്റഡി സ്പേസ്, അപ്പര്‍ ലിവിങ്, ബാല്‍ക്കണി എന്നിവയാണ് ഈ വീട്ടിലെ ഇടങ്ങള്‍.

റോസ് വുഡ്- വൈറ്റ് തീം ആണ് ഇന്‍റീരിയറിനെ പ്രൗഢമാക്കുന്നത്. കാഴ്ചഭംഗിക്കൊപ്പം മഴവെള്ള സംഭരണ സംവിധാനം, സോളാര്‍ വൈദ്യുതി എന്നിവയ്ക്കും ഈ വീട്ടില്‍ സ്ഥാനം നല്‍കിയിരിക്കുന്നു.

RELATED READING: സുന്ദരമാണ് ക്രിയാത്മകവും

Project Highlights

  • Designer: Fizal A.M. (Nirman Designs, Malappuram)
  • Project Type: Residential House
  • Owner: Sadath
  • Location: Vadakara
  • Year Of Completion: 2018
  • Area: 2918.42 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*