ഒരു വീട്ടിലെ വ്യത്യസ്തങ്ങളായ ഓട്ടോമേഷന്‍ സംവിധാനങ്ങളെ ഏകീകരിക്കാന്‍ ഒരു കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിക്കുന്ന ഒരു വീടിനെ സ്മാര്‍ട്ട്ഹോം അഥവാ ഇന്‍റലിജന്‍റ് ഹോം എന്നു പറയാം.
ഒറ്റെയൊരു ബട്ടണിലൂടെ അഥവാ ഒരേസമയം വ്യത്യസ്തങ്ങളായ ഹോം സിസ്റ്റങ്ങളുടെ ശബ്ദ നിയന്ത്രണത്തിലൂടെ എല്ലാറ്റിനെയും നിയന്ത്രിക്കാനാകും.
വീട്ടിലിരുന്നു തന്നെ നാം സാധനങ്ങള്‍ വാങ്ങുന്നു, വാര്‍ത്തകള്‍ അറിയുന്നു, ബാങ്കിങ് ചെയ്യുന്നു, വിശ്രമിക്കുന്നു, വിനോദിക്കുന്നു. അതിനാല്‍ ബില്‍ഡിങ്ങ് മാനേജ്മെന്‍റ് സംവിധാനങ്ങളും മാറാതെ വയ്യ.
RELATED READING: ടോട്ടല്‍ കന്‍റംപ്രറി
കെട്ടിട ഉടമകളേയും നിക്ഷേപകരേയും സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ വരെ, ഊര്‍ജ കാര്യക്ഷമത എന്നതിന് താരതമ്യേന വളരെ താഴ്ന്ന ഒരു മുന്‍ഗണനയും അതിനെക്കുറിച്ച് വളരെ താഴ്ന്ന അറിവും മാത്രമാണുണ്ടായിരുന്നത്.

എന്നാല്‍, എങ്ങനെയോ ഊര്‍ജ ഉപഭോഗത്തെക്കുറിച്ചുള്ള അവബോധവും അതിന്‍റെ നാടകീയമായ വര്‍ദ്ധനയും കോസ്റ്റ്-ഇഫക്റ്റീവ് സാങ്കേതികവിദ്യകളിലുണ്ടായ മുന്നേറ്റങ്ങളും കൊണ്ട് ഊര്‍ജ കാര്യക്ഷമത എന്നത് അതിവേഗം തന്നെ റിയല്‍
എസ്റ്റേറ്റ് മാനേജ്മെന്‍റിന്‍റെയും ഫെസിലിറ്റീസ് മാനേജ്മെന്‍റിന്‍റെയും പ്രവര്‍ത്തന തന്ത്രങ്ങളുടേയും ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇതുസംബന്ധിച്ചുള്ള ആശയങ്ങള്‍ ഗാര്‍ഹികവാസസ്ഥാന നിര്‍മ്മാണ മേഖലയിലേക്കും ഗണ്യമായ കടന്നുകയറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
പ്രായോഗിക ഗുണങ്ങള്‍
ഊര്‍ജക്ഷമതയുള്ള സംവിധാനങ്ങള്‍ ഒരു കെട്ടിടത്തിന്‍റെ വൈദ്യുത വെളിച്ചം, പകല്‍ വെളിച്ചം, യന്ത്രസംവിധാനങ്ങള്‍ എന്നിവയെ പരമാവധി പ്രയോജനം കിട്ടത്തക്ക വിധത്തില്‍ സന്തുലിതമായി ഉപയോഗിക്കുന്നു.
ഉദാഹരണമായി ലൈറ്റിങ് ഡിസൈന്‍ എന്നത് വെറും ഇലക്ട്രിക്കല്‍ ലേ ഔട്ട് അല്ല. കെട്ടിടത്തിലെ അന്തേവാസികളുടെ ആവശ്യങ്ങളും ദിനചര്യകളും അനുസരിച്ചാവണം അത്. കാലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള പകല്‍ വെളിച്ച വ്യതിയാനങ്ങള്‍ക്കനുസരിച്ചാകണം.
കെട്ടിടത്തിന്‍റെ യാന്ത്രിക സംവിധാനങ്ങളില്‍ ഉണ്ടാകാവുന്ന പ്രതികരണങ്ങള്‍ കൂടി കണക്കിലെടുക്കണം.
ഊര്‍ജക്ഷമമായ രൂപകല്‍പനയുടെ ഒരു മാര്‍ഗമെന്നത് പരമാവധി സൂര്യപ്രകാശം ഉറപ്പാക്കുക എന്നതു തന്നെ. സ്വാഭാവികമായ പകല്‍ വെളിച്ചത്തിന്‍റെ സമൃദ്ധി തന്നെ വ്യക്തികളെ സന്തുഷ്ടരും ആരോഗ്യമുള്ളവരും ഉത്സാഹികളുമാക്കും.
YOU MAY LIKE: ദി ഹൊറൈസണ്‍; അതിരുകളില്ലാത്ത ഭംഗിയുമായി ഒരു കിടിലന്‍ വീട്
വൈദ്യുതിയുടെ ഉപയോഗം കുറയുമ്പോള്‍ പണലാഭവും ഉണ്ടാകും. ഓരോ കമേ ഴ്സ്യല്‍ ബില്‍ഡിങ്ങിനും ഊര്‍ജലാഭം ഉണ്ടാക്കാനാകുന്ന ഒരു മാര്‍ഗ്ഗമാണ് ഇലക്ട്രിക് ലൈറ്റിങ് സംവിധാനങ്ങള്‍ ലഭ്യമാകുന്ന പകല്‍ വെളിച്ചത്തിനനുസരിച്ച് ക്രമീകൃതമാകുന്ന തരത്തില്‍ ഡിസെന്‍ ചെയ്യുക എന്നത്.
ഇങ്ങനെയെങ്കില്‍ 75% പ്രകാശോര്‍ജ വിനിമയം നമുക്ക് ലാഭിക്കാം. ഇലക്ട്രിക് ലൈറ്റിങ് കുറയ്ക്കുന്നതു കൂടാതെ സൂര്യതാപം നിയന്ത്രിക്കാന്‍ കൂടി കഴിയുന്ന കണ്‍ട്രോള്‍ഡ് ലൈറ്റിങ് സംവിധാനത്തിന് കെട്ടിടത്തിന്‍റെ എയര്‍കണ്ടീഷനിങ് ലോഡ് കുറയ്ക്കാനുമാകും.
ഇന്‍റലിജന്‍റ് വീടുകള്‍
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ വീടുകള്‍ക്കകത്ത് നടക്കുന്ന നിത്യനിദാന കാര്യങ്ങളിലും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലുമൊക്കെ നിര്‍ണായകമായ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.
വീട്ടിലിരുന്നു തന്നെ നാം സാധനങ്ങള്‍ വാങ്ങുന്നു, വാര്‍ത്തകള്‍ അറിയുന്നു, ബാങ്കിങ് ചെയ്യുന്നു, വിശ്രമിക്കുന്നു, വിനോദിക്കുന്നു. അതിനാല്‍ ബില്‍ഡിങ്ങ് മാനേജ്മെന്‍റ് സംവിധാനങ്ങളും മാറാതെ വയ്യ. ഈയടുത്തകാലംവരെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് അല്ലാതെ കുറച്ചു ഫോണ്‍ ലൈനുകളും ടി.വി. കേബിളുകളും മാത്രമാണ് വീടുകളില്‍ ഉണ്ടായിരുന്നത്.
ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം
ഇന്നവയുടെ സ്ഥാനത്ത് സ്മാര്‍ട്ട് ഹോം അഥവാ ഇന്‍റലിജന്‍റ് ഹോം സംവിധാനങ്ങളാണുള്ളത്. കുറഞ്ഞ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്ക് കേബിളുകള്‍ ദിനംപ്രതിയെന്നോണം വീടുകളില്‍ പെരുകിക്കൊണ്ടിരിക്കുന്നു.
സെക്യൂരിറ്റി, ഹോംതീയേറ്റര്‍, ടെലഫോണ്‍, ഡോര്‍ ഫോണുകള്‍, ഇന്‍റര്‍കോമുകള്‍, പി.സി., ഇന്‍റര്‍നെറ്റ്, നിരീക്ഷണ ക്യാമറകള്‍, ഡ്രൈവ്വേ വെഹിക്കിള്‍ സെന്‍സറുകള്‍, തെര്‍മോസ്റ്റാറുകള്‍, മോട്ടോര്‍ നിയന്ത്രിത വിന്‍ഡോ ബ്ലൈന്‍റുകളും കര്‍ട്ടനുകളും, എന്‍ട്രി സംവിധാനങ്ങള്‍, ജലസേചന സംവിധാനങ്ങള്‍ ഇങ്ങനെ എന്തൊക്കെയാണ് ഇന്ന് ഒരു ഹോം ഓട്ടോമേഷനില്‍ സാധ്യമാകുക എന്ന് നമുക്കറിയാം.
ഒരു വീട്ടിലെ വ്യത്യസ്തങ്ങളായ ഓട്ടോമേഷന്‍ സംവിധാനങ്ങളെ ഏകീകരിക്കാന്‍ ഒരു കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിക്കുന്ന ഒരു വീടിനെ സ്മാര്‍ട്ട്ഹോം അഥവാ ഇന്‍റലിജന്‍റ് ഹോം എന്നു പറയാം.
You May Like: ഹൈടെക് വീട്
ഒറ്റെയൊരു ബട്ടണിലൂടെ അഥവാ ഒരേസമയം വ്യത്യസ്തങ്ങളായ ഹോം സിസ്റ്റങ്ങളുടെ ശബ്ദ നിയന്ത്രണത്തിലൂടെ എല്ലാറ്റിനെയും നിയന്ത്രിക്കാനാകും.
സ്മാര്‍ട്ട്ഹോം സംവിധാനങ്ങളുടെയും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെയും വികസനം ഭാവി കാലത്തു വരാവുന്ന വെല്ലുവിളികളെയും അവസരങ്ങളെയുംകൂടി നേരിടാന്‍ പര്യാപ്തമായ വിധത്തിലാണ്. സാധ്യതകള്‍ അനന്തമാണ്.
ഉപഭോക്താവിന്‍റെ ഇഷ്ടാനുസരണം മുന്‍കൂട്ടി തയ്യാറാക്കിവയ്ക്കുന്ന പ്രോഗ്രാമനുസരിച്ച് ‘വണ്‍ ബട്ടണ്‍’ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. വീടിനോടടുക്കുമ്പോള്‍ ‘ഞാന്‍ വീട്ടിലെത്തിയിരിക്കുന്നു’ എന്ന ഒരൊറ്റ സന്ദേശം നിങ്ങളുടെ കയ്യിലെ റിമോട്ട് കണ്‍ട്രോള്‍ ബട്ടണില്‍ നല്‍കുക.
ALSO READ: ഉപയുക്തതയിലൂന്നിയ പരിഷ്ക്കാരത്തില്‍ 30 വര്‍ഷം പഴക്കമുള്ള മുസ്ലീം തറവാടിന് കൊളോണിയല്‍ ചന്തം
വീട്ടിലെ കണ്‍ട്രോള്‍ സിസ്റ്റം ഈ നിര്‍ദ്ദേശം സ്വീകരിക്കുന്നു. ഇതോടെ നിങ്ങളുടെ വാഹനത്തിനു മുന്നില്‍ ഗേറ്റ് തുറക്കുന്നു. ഡ്രൈവ് വേ, ഗ്യാരേജ്, ഹാള്‍ വേ, അടുക്കള തുടങ്ങിയ ഭാഗങ്ങളിലെ ലൈറ്റുകള്‍ പ്രകാശിക്കുന്നു.
സെക്യൂരിറ്റി സിസ്റ്റം അണച്ചതിനുശേഷം ഗ്യാരേജ് തുറക്കുന്നു. ഇന്‍റീരിയറിലേക്ക് ഗ്യാരേജില്‍നിന്നുളള പ്രവേശന കവാടത്തിന്‍റെ ലോക്ക് തുറക്കുന്നു. അപ്പോഴേയ്ക്കും മുറിക്കകത്ത് നിങ്ങള്‍ക്കിഷ്ടമുള്ള താപനില ക്രമീകൃതമായിരിക്കും.
RELATED READING: പരമ്പരാഗത ശൈലിയില്‍ ആധുനിക സൗകര്യങ്ങള്‍ കൂട്ടിയിണക്കിയ സമ്മിശ്ര ഭവനം
ഓഡിയോ സിസ്റ്റത്തില്‍ ഇഷ്ടപ്പെട്ട ഗാനം പാടിത്തുടങ്ങിയിരിക്കും. ഇതൊന്നും അസാധ്യമല്ല.
നിങ്ങളുണരുന്ന സമയത്ത് ജാലകവിരികള്‍ വകഞ്ഞുമാറ്റി വയ്ക്കാനും കാപ്പി തിളപ്പിക്കാനും ബാത്റൂം ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കാനും എന്തിനും ഒരൊറ്റ ബട്ടണ്‍ മതിയാകും. അതെ, നിങ്ങളെ അറിയാന്‍ മാത്രം ബുദ്ധിയുള്ള കെട്ടിടങ്ങളുടെ കാലമാണിത്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഇന്‍റലിജന്‍റ് ബില്‍ഡിങ്സ്, ഇന്‍റലിജന്‍റ് ഹോംസ്, ബില്‍ഡിങ് മാനേജ്മെന്‍റ് സിസ്റ്റംസ് എന്നീ മേഖലകളില്‍ യു.കെ.യില്‍ പ്രവര്‍ത്തിക്കുന്ന ഹാരിമില്‍സ് എഴുതിയ ലേഖനം.
Be the first to comment