കലയുടേയും പാരമ്പര്യത്തിന്‍റേയും സമന്വയം

കൃത്രിമമായ ഫര്‍ണിച്ചര്‍ നിര്‍മ്മാണ സാമഗ്രികള്‍ തികച്ചും ഒഴിവാക്കി പൂര്‍ണമായും തടിയില്‍ തീര്‍ക്കുന്ന ഉത്പന്നങ്ങളാണ് ഹെറിറ്റേജ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ വിപണിയില്‍ എത്തിക്കുന്നത്.

കലയേയും പാരമ്പര്യത്തേയും സമന്വയിപ്പിച്ചു കൊണ്ട് മൂന്ന് പതിറ്റാണ്ടിലേറെയായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് ഹെറിറ്റേജ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍.

കൊത്തുപണികളാല്‍ സമൃദ്ധമായ ഗ്ലാസ്ടോപ്പ് സെന്‍റര്‍ ടേബിളാണിത്. നെറ്റിപ്പട്ടമണിഞ്ഞ കൊമ്പനാനകളുടെ മസ്തകങ്ങളാണ് കാലുകളുടെ സ്ഥാനത്തുള്ളത്

സമകാലീന ഗൃഹ നിര്‍മ്മിതിക്കുതകുന്ന അകത്തളലങ്കാരങ്ങളോടൊപ്പം, പാരമ്പര്യത്തനിമ കൈവിടാതെയുള്ള ഫര്‍ണിച്ചര്‍ രൂപകല്‍പ്പനയും നിര്‍മ്മാണവുമാണ് ഇവരുടെ മുഖമുദ്ര.

ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം

കൃത്രിമമായ ഫര്‍ണിച്ചര്‍ നിര്‍മ്മാണ സാമഗ്രികള്‍ തികച്ചും ഒഴിവാക്കി പൂര്‍ണമായും തടിയില്‍ തീര്‍ക്കുന്ന ഉത്പന്നങ്ങളാണ് ഹെറിറ്റേജ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ വിപണിയില്‍ എത്തിക്കുന്നത്.

തടിപ്പലകയില്‍ കൊത്തിയെടുത്ത താമരപ്പൂക്കളും അവയ്ക്കുള്ളില്‍ ഇടംപിടിച്ച പിച്ചളപ്പാളികളും സീലിങ്ങിന്‍റെ ആകര്‍ഷണീയത ഏറ്റുന്നതിനൊപ്പം അകത്തളത്തെ കൂടുതല്‍ പ്രകാശമാനവുമാക്കുന്നു

ആധുനിക കാലഘട്ടത്തില്‍ പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഹെറിറ്റേജ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഒരു മുതല്‍ക്കൂട്ടാണ്.

ഒറ്റത്തടിയില്‍ കടഞ്ഞെടുത്ത ജീവസ്സുറ്റ കൊമ്പനാനയുടെ മസ്തകമാണ് ശില്‍പ്പചാതുരിയുള്ള കണ്‍സോളിന്‍റെ കാലിനു പകരമുള്ളത്

ഹെറിറ്റേജ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചറിന്‍റെ കയ്യൊപ്പ് പതിഞ്ഞ പാം ഗ്രോവ് ഗുഡ് എര്‍ത്ത് പ്രോപ്പര്‍ട്ടി വില്ലാ പ്രോജക്റ്റിന്‍റെ (ബാംഗ്ലൂര്‍) ഭാഗമായ 48 വില്ലകളില്‍ ഒന്നാണിത്.

തേക്കിന്‍തടിയില്‍ തീര്‍ത്ത പൂജാമുറി പുരാതന ക്ഷേത്രത്തെയാണ് അനുസ്മരിപ്പിക്കുന്നത്

തേക്കിലും ആഞ്ഞിലിയിലുംതീര്‍ത്ത മച്ചും ഫര്‍ണിച്ചറുമാണ് അകത്തളത്തിലുടനീളമുള്ളത്.

ആധുനിക ജീവിതശൈലിക്കിണങ്ങുന്ന ഫര്‍ണിച്ചര്‍ തികച്ചും പരമ്പരാഗത ശൈലിയില്‍ തടിയില്‍ തീര്‍ത്ത് ഫോയര്‍ മുതല്‍ കിച്ചന്‍ വരെ ക്രിയാത്മകമായി വിന്യസിച്ചിരിക്കുകയാണ്.

ആഞ്ഞിലിയില്‍ കടഞ്ഞെടുത്ത ഉരുളന്‍ കാലുകളും മേല്‍ക്കട്ടിയുമുള്ള കട്ടിലാണിത്. വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കുന്ന പിച്ചള വളയങ്ങളും തലയ്ക്കലും കാല്‍ക്കലുമുള്ള തടിപ്പണികളും കേരളീയ വാസ്തുകലയുടെ പ്രൗഢി വിളിച്ചോതുന്നു

തടിയില്‍ തീര്‍ത്ത കൈവരി ഉള്‍പ്പെടുത്തി സ്റ്റോറേജ് സൗകര്യത്തോടെ ഒരുക്കിയ ഇരിപ്പിടങ്ങളാണ് വീട്ടിലേക്ക് സ്വാഗതമരുളുന്നത്.

തേക്കിന്‍ തടിയില്‍ തീര്‍ത്ത മച്ചില്‍ പൂക്കള്‍ കൊത്തിവച്ചിട്ടുണ്ട്. മച്ചിനെ താങ്ങുന്ന മട്ടിലുള്ള കൊമ്പനാനകളുടെ മസ്തകങ്ങളും ഉണ്ടിവിടെ

തേക്കിന്‍തടിയില്‍ തീര്‍ത്ത പൂജാമുറി പുരാതന ക്ഷേത്രത്തെയാണ് അനുസ്മരിപ്പിക്കുന്നത്. കസ്റ്റംമെയ്ഡായി ഒരുക്കിയ കലാസൃഷ്ടികളാണ് ഈ വില്ലയിലുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.heritageartscochin.com

വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*