
ഹൃദയം എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കത്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി.
മസ്തിഷ്‌ക മരണം(Brain dead) സംഭവിച്ച നേവിസിന്റെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയക്കായി(heart transplantation) കോഴിക്കോട് എത്തിച്ചു. രാത്രി 7.15നാണ് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റുമെടുക്കാണ് ഹൃദയം കോഴിക്കോട് എത്തിച്ചത്. 4. 10നാണ് ആംബുലന്‍സ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച പൊലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പ് നന്ദി അറിയിച്ചു.
ഹൃദയം എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കത്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി. 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂവെന്നും വിമാനത്താവളങ്ങളില്‍ സമയം പാഴാകാന്‍ സാധ്യതയുള്ളതിനാലാണ് എയര്‍ ആംബുലന്‍സ് ഉപയോഗിക്കാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
Be the first to comment