ഹൃദയാഘാതം: ജീവന്‍ രക്ഷിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതമുണ്ടായി ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങൾ നശിച്ച് തുടങ്ങുന്നതിനാൽ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം.ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടന്ന് അടുത്തുള്ള ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ച് അടിയന്തിര ചികിത്സയും, വേണ്ടിവന്നാൽ ആൻജിയോപ്ലാസ്റ്റിയും ചെയ്യേണ്ടതാണ്. ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞാൽ ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്താൻ പാലിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയുന്നത്.

ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് തണുത്ത വെള്ളം തളിക്കരുത്. ഇത് രോഗാവസ്ഥ തീവ്രമാക്കും.ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തിൽ രോഗിയെ എത്തിക്കുകരോഗിയുടെ ഇറുകിയ വസ്ത്രങ്ങൾ ഊരുകയോ, അയച്ചിടുകയോ ചെയ്യുകരോഗിക്ക് ബോധം ഉണ്ടെങ്കിൽ തലയും തോളും തലയിണ കൊണ്ട് താങ്ങി ചാരിയിരുത്തുക.രോഗിയുടെ നാഡീമിടിപ്പും ബി.പി യും പരിശോധിച്ച ശേഷം ഇവ കുറവാണെങ്കിൽ രോഗിയെ നിരപ്പായ പ്രതലത്തിൽ മലർത്തി ക്കിടത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കുകഹൃദയാഘാതം ഉണ്ടായി ആദ്യ നാലു മണിക്കൂറിൽ കുടിക്കുവാനോ കഴിക്കുവാനോ ഒന്നും നൽകാതിരിക്കുക.രോഗിയുടെ ബോധം നഷ്ടപെട്ട് പൾസ് നിലച്ചാൽ സി.പി.ആർ പരിശീലനം ലഭിച്ചവരുണ്ടെങ്കിൽ അത് നൽകിക്കൊണ്ട് എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കുകരോഗിക്ക് പൂർണ്ണ വിശ്രമം നൽകി വീൽ ചെയറിലോ കസേരയിലോ സ്ട്രെച്ചറിലോ മാത്രം രോഗിയെ മാറ്റുക. ആദ്യ മണിക്കൂറിൽ ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. ഈ കാര്യങ്ങൾ നമ്മുടെ ഓർമയിലുണ്ടെങ്കിൽ സമയോചിതമായി ഇടപെട്ട് പലരുടേയും ജീവൻ രക്ഷിക്കാനാവും

Be the first to comment

Leave a Reply

Your email address will not be published.


*