- ഒന്നിലധികം ബോക്സ് മാതൃകകള്‍ എടുത്തു നില്‍ക്കുന്നു ഫ്ര് എലിവേഷനില്‍. തന്മൂലം ‘ഹാങ്ങിങ് ബോക്സ്’ എന്നാണ് ഈ വീടിനെ ആര്‍ക്കിടെക്റ്റുകള്‍ വിശേഷിപ്പിക്കുന്നത്.
- വീടിന്‍റെ അകത്തും പുറത്തും മിനിമലിസത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്നു
എലിവേഷന് ഹാങ്ങിങ് ബോക്സ് മാതൃകയും ഇന്‍റീരിയറില്‍ മിനിമലിസവും സ്വീകരിച്ച് ഒരുക്കിയിരിക്കുന്ന താനൂരില്‍ സ്ഥിതി ചെയ്യുന്ന ഈ വീടിന്‍റെ ശില്‍പ്പികള്‍ ആര്‍ക്കിടെക്റ്റുമാരായ നിബ്രാസ് ഹക്ക്, അനസ് ഹസ്സന്‍ (ഹക്ക് & ഹസ്സന്‍ ആര്‍ക്കിടെക്റ്റ്സ് കോഴിക്കോട്) എന്നിവരാണ്.

ഒന്നിലധികം ബോക്സ് മാതൃകകള്‍ എടുത്തു നില്‍ക്കുന്നു എലിവേഷനില്‍. തന്മൂലം ‘ഹാങ്ങിങ് ബോക്സ്’ എന്നാണ് ഈ വീടിനെ ആര്‍ക്കിടെക്റ്റുകള്‍ വിശേഷിപ്പിക്കുന്നത്.
ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി
ഉയര്‍ന്ന ലെവലിലുള്ള ബോക്സിലാണ് കിടപ്പുമുറികള്‍ക്ക് സ്ഥാനം. കോമണ്‍ ഏരിയകളാകട്ടെ താഴത്തെ ലെവലിലും.

പരിസരക്കാഴ്ചകള്‍ക്കും നാച്വറല്‍ ലൈറ്റിനും വീടിനുള്ളില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. തുറസ്സായ നയത്തിനാണ് അകത്തളത്തില്‍ പ്രാധാന്യം.
വീട്ടിലുടനീളം നല്‍കിയിട്ടുള്ള ജനാലകളും സ്വാഭാവിക വെളിച്ചമെത്തിക്കുന്നതില്‍ പങ്കുവഹിക്കുന്നു.
ALSO READ: ഹരിത ഭംഗിയില്‍
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, വാഷ്റൂം, പൗഡര്‍റൂം, നാല് കിടപ്പുമുറികള്‍, പ്രെയര്‍ ഏരിയ, കിച്ചന്‍, സ്റ്റോര്‍, വര്‍ക്കേരിയ, ഫാമിലി ഡൈനിങ് എന്നിങ്ങനെയാണ് അകത്തളത്തിലെ ക്രമീകരണം.

വെള്ളനിറത്തിനാണ് അകത്തളത്തില്‍ പ്രാധാന്യം. ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് എല്ലാം തികച്ചും കസ്റ്റമൈസ്ഡാണ്.
അകത്തും പുറത്തും മിനിമലിസത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്നു. ഡെക്കറേറ്റീവ് സാമഗ്രികളുടെ അതിപ്രസരം എങ്ങുമില്ല.
ALSO READ: മിശ്രിതശൈലി
സ്വാഭാവിക തനിമയോടെയുള്ള അകത്തളം. ലാന്‍ഡ്സ്കേപ്പും പച്ചപ്പുമൊന്നും ഒഴിവാക്കിയിട്ടില്ല. എല്ലാം ആവശ്യത്തിനു മാത്രം ഉള്‍ച്ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള വീടാണിത്.
Project Facts
- Architects: Ar.Nibras Haq & Ar Anas Hassan ( Haq & Hassan Architects, Calicut)
- Project Type: Residential House
- Owner: Ashraf P T
- Location: Tanur
- Year Of Completion: 2018
- Area: 3000 Sq.Ft
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment