ഇന്ന് മുതല്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധം; രജിസ്ട്രേഷനില്ലാത്ത കടകൾക്ക് സ്വർണ്ണം വിൽക്കാനാവില്ല

ജ്വല്ലറികളില്‍ ഇന്ന് മുതല്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ഈ തീരുമാനം. ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷനില്ലാത്ത കടകള്‍ക്ക് സ്വര്‍ണം വില്‍ക്കാനാകില്ല.

അതേ സമയം പൊതുജനത്തിന് കയ്യിലുള്ള സ്വര്‍ണം വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്ക് ബാധകമല്ല. മുൻപ് പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇന്ന് മുതല്‍ നടപ്പാക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ.

ഹാള്‍ മാര്‍ക്കിംഗ് സ്വര്‍ണം മാത്രം വിപണിയിലെത്തുന്നത് പൊതുജനങ്ങള്‍ക്ക് ശുദ്ധമായ സ്വര്‍ണം കിട്ടാന്‍ കാരണമാകുമെന്ന് ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രഷനുള്ള കടയുടമകള്‍ പറയുന്നു. അതേസമയം, ബിഐസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷന്‍ ഇല്ലാത്ത കടയുടമകള്‍ ആശങ്കയിലാണ്. നിലവില്‍ വിപണിയിലുള്ള എല്ലാ സ്വര്‍ണവും ഹാള്‍മാര്‍ക്ക് ചെയ്ത് വില്‍ക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടു വെക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*