മുന്‍ഭാഗത്ത് വരുന്ന ഡൈനിങ്ങിനോടു ചേര്‍ന്നുള്ള കോര്‍ട്ട്യാര്‍ഡാണ് ഉള്ളില്‍ കാഴ്ച വിരുന്നാകുന്നത്
വിവിധ ജ്യാമിതീയ രൂപങ്ങളാണ് ഈ വീടിന്‍റെ പ്രത്യേകത. പ്ലോട്ടിന്‍റെ സവിശേഷത പരിഗണിച്ച് വീടു രൂപപ്പെടുത്തിയപ്പോള്‍ അര്‍ദ്ധ വൃത്താകൃതിയാണ് ഉചിതമായി തോന്നിയത്.
അതില്‍ ത്രികോണങ്ങള്‍, നേര്‍രേഖകള്‍, ചതുര ദീര്‍ഘങ്ങള്‍ തുടങ്ങി മറ്റു രൂപങ്ങളും കൂടി ചേര്‍ത്തുവെന്നുമാത്രം.

ആര്‍ക്കിടെക്റ്റ് ഫൈറൂസ് (ഫൈറൂസ് ആര്‍ക്കിടെക്റ്റ്സ്, ഗുരുവായൂര്‍) ഡിസൈന്‍ ചെയ്ത ഈ വീടിനെ ആകര്‍ഷിക്കുന്നതില്‍ കരിങ്കല്ലിന്‍റെ ക്ലാഡിങ്ങിനും വൈറ്റ്, ബീജ് നിറങ്ങളുടെ ചേരുവകള്‍ക്കും സ്ഥാനമുണ്ട്.
RELATED READING: സുന്ദരമാണ് ക്രിയാത്മകവും
സ്ഥലവിസ്തൃതി ഉണ്ടായിരുന്നതിനാല്‍ സാമാന്യം നല്ല രീതിയില്‍ തന്നെ ലാന്‍ഡ്സ്കേപ്പും ഹാര്‍ഡ്സ്കേപ്പും ഒരുക്കുവാനായി.
പ്ലോട്ട് വിശാലമായിരുന്നതിനാലും, അതില്‍ മുന്‍ഭാഗം താഴ്ന്ന നിലയില്‍ ആയിരുന്നതിനാലും അവിടെ ഒരു വാട്ടര്‍ ബോഡിയും വീടുപണിക്കു ശേഷം മിച്ചംവന്ന കല്ലും തടികഷ്ണങ്ങളും പാറയും ഉപയോഗിച്ച് ഒരു പാലവും മറ്റും തീര്‍ത്ത് ചുറ്റിനും പച്ചപ്പും വാഴത്തോട്ടവും നല്‍കി ഗ്രാമീണ പ്രതീതി ജനിപ്പിച്ചു.

വീടിരിക്കുന്ന ഭാഗം ഉയര്‍ന്നതായതിനാല്‍ കര്‍വാകൃതിയിലുള്ള വീട് കാഴ്ച വിരുന്നാകുന്നുണ്ട്. ലിവിങ്, ഡൈനിങ്, കിച്ചന്‍ എന്നിവയ്ക്കു പുറമേ നാലു കിടപ്പുമുറികള്‍, സ്റ്റഡിഏരിയ, പാഷ്യോ എന്നിവയെല്ലാം ചേര്‍ന്നതാണ് അകത്തളം.
ALSO READ: അതിഭാവുകത്വമില്ലാതെ
വീടിന്‍റെ മുന്‍ഭാഗത്ത് ഡൈനിങ്ങിനോടു ചേര്‍ന്നുള്ള കോര്‍ട്ട്യാര്‍ഡാണ് ഉള്ളില്‍ കാഴ്ച വിരുന്നാകുന്നത്. നാച്വറല്‍ ലൈറ്റ് കടന്നു വരുന്ന സ്റ്റെയര്‍ കേസ് ഏരിയയും എല്ലാ കിടപ്പുമുറികള്‍ക്കും നല്‍കിയിട്ടുള്ള വെന്‍റിലേഷനുകളും ഉള്ളില്‍ എപ്പോഴും വെളിച്ചം ഉറപ്പാക്കുന്നു.
ഈ വെന്‍റിലേഷന്‍ വായുസഞ്ചാരം സാധ്യമാക്കി ഉള്ളിലെ ചൂടു കുറയ്ക്കുവാനും സഹായിക്കുന്നു.
ലിവിങ്, ഡൈനിങ് ഏരിയകള്‍ തമ്മില്‍ പാര്‍ട്ടീഷന്‍ തീര്‍ത്തിരിക്കുന്നത് വലിയ നിഷുകള്‍ കൊണ്ടാണ്. ഈ നിഷുകള്‍ ക്യൂരിയോസ് സ്റ്റാന്‍ഡുകൂടിയാണ്.

സ്റ്റെയര്‍കേസിന്‍റെ അടിയിലെ സ്ഥലം കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം സജ്ജമാക്കിയിരിക്കുന്നു. സീലിങ് വര്‍ക്കുകളും ലൈറ്റിങ്ങും ശ്രദ്ധേയമാണ്.
കുട്ടികള്‍ക്കുള്ള പഠനസൗകര്യം സജ്ജമാക്കിയിരിക്കുന്നത് അപ്പര്‍ ലിവിങ്ങിലാണ്.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
അടുക്കളയുടെ ഡിസൈന്‍ നയം വീടിന്‍റെ മുന്‍ഭാഗത്തേക്ക് ശ്രദ്ധ ലഭിക്കും വിധമാണ്. പുറത്തു നിന്നും ഇതറിയുകയില്ല.

കിടപ്പുമുറികള്‍ സീലിങ് വര്‍ക്കിന്‍റെയും വാള്‍പേപ്പറിന്‍റെയും ഭംഗിയും ആധുനിക സൗകര്യങ്ങളും ഉള്‍ചേര്‍ന്നവയാണ്.
Project Highlights
- Architect: Ar.Fairuz (Fairuz Architects, Malappuram)
- Project Type: Residential House
- Owner: Radheef
- Location: Thozhiyoor
- Year Of Completion: 2018
- Area: 3400 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment