മാസാവസാനം മാറ്റമില്ലാതെ സ്വർണവില; വിപണിയിൽ പ്രതീക്ഷയോടെ നിക്ഷേപകർ

സംസ്ഥാനത്തെ സ്വർണവില മാസാവസാനമായ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതകൾ സ്വർണവിലയെ ബാധിക്കുമ്പോഴും, ഏറെ നാളുകൾക്ക് ശേഷമാണ് വിപണിയിൽ ഇത്തരമൊരു സ്ഥിരത ദൃശ്യമാകുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 13,685 രൂപയിലും പവന് 1,09,480 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 23-ന് വില 99,480 രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും, നിലവിലെ ഉയർന്ന നിരക്ക് തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണവില വർധിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.

Be the first to comment

Leave a Reply

Your email address will not be published.


*