
സ്വർണവില കുതിച്ചുയരുന്നു ; രണ്ടാഴ്ചക്കിടെ വർദ്ധിച്ചത് 1300 രൂപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 340 രൂപയാണ് ഇന്ന് വർധിച്ചത് ഇതോടെ ഒരു പവൻ സ്വർത്തിൻറെ വില 36,360 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4545 രൂപയുമായി. ഒരാഴ്ചക്കിടെ സ്വർണത്തിന് 1300 രൂപയാണ് വർധിച്ചത്.
സ്പോട്ട് ഗോൾവില ഔൺസിന് 1,868.89 ഡോളറായി വർധിച്ചു. കമോഡിറ്റി വിപണിയിൽ സ്വർണവില ഇടിഞ്ഞു. 10 ഗ്രാം സ്വർണത്തിൻറെ വില 48,437 രൂപയായി കുറഞ്ഞു.ഡോളർ ദുർബലമായതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. പണപ്പെരുപ്പ ഭീഷണിയും സ്വർണത്തിൻറെ ആവശ്യകത വർധിപ്പിച്ചു.
Be the first to comment