
തുടർച്ചയായ മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്.
30 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് സംസ്ഥാനത്ത് വർധിച്ചിരിക്കുന്നത്.
ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4985 രൂപയായി.
ഒരു പവൻ സ്വർണത്തിന് ഇതോടെ 240 രൂപയുടെ വർധനവാണ് ഉണ്ടായത്. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 39880 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര വില നിലവാരത്തിൽ മാറ്റങ്ങൾ സംഭവിക്കുമ്പോഴാണ് സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 25 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വർധിച്ചിരിക്കുന്നത്.
ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണ വില 4120 രൂപയായി ഉയർന്നു.
അതേ സമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
വെള്ളിയുടെ വില 75 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിൽ തുടർച്ചയായ വർധനവ് ഉണ്ടായിരുന്നു.
ഈസ്റ്റർ വിഷു ആഘോഷങ്ങൾക്കിടയിൽ അന്തരാഷ്ട്ര വിപണിയിൽ മാറ്റങ്ങൾ ഉണ്ടാകാത്തതിനാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല.
Be the first to comment