സൂചകങ്ങളാണ് ഗേറ്റും മതിലും

വീടിന്‍റെ ഡിസൈന്‍ ശൈലി എന്താണോ അതനുസരിച്ചാകണം ഗേറ്റിന്‍റെയും ചുറ്റുമതിലിന്‍റെയും ഡിസൈനും. കാരണം ഇവ രു മാണ് ആദ്യ നോട്ടത്തില്‍ വീടിനെക്കുറിച്ചുള്ള സൂചന നല്‍കുന്നത്.

കൂടാതെ വീടിന്‍റെ എക്സ്റ്റീരിയറില്‍ ഉപയോഗിച്ചിട്ടുള്ള ക്ലാഡിങ് മെറ്റീരിയലുകള്‍, കളര്‍ തീം, ഏതെങ്കിലും പ്രത്യേക ഡിസൈന്‍ ഫീച്ചറുകള്‍ എന്നിവയൊക്കെ ഗേറ്റിലും മതിലിലും കൂടി പിന്തുടരാറുണ്ട്.

ഇത്തരത്തില്‍ കൗതുകകരമായ 15 മാതൃകകളാണ് ഇവിടെ കൊടുത്തിട്ടുള്ളത്.

മെറ്റീരിയലുകളും ക്ലാഡിങും കൊണ്ട് വീടും മതിലും ചേരുന്നു
ഡിസൈന്‍: സാജു പി തോമസ്, രഘു മേനോന്‍, മെഡിവല്‍ ഡിസൈനേഴ്സ്, കലൂര്‍ $ ക്ലയന്‍റ്: ബിനു $ സ്ഥലം: കാഞ്ഞിരപ്പള്ളി, മുണ്ടക്കയം.
റൂഫിന്‍റെ കുത്തനെയുള്ള ചെരിവിന്‍റെ ആവര്‍ത്തനം ഗേറ്റിലും
ഡിസൈന്‍: ആര്‍ക്കിടെക്റ്റ് പ്രമോദ് പാര്‍ത്ഥന്‍, ആര്‍ക്കിടെക്റ്റ് ഉണ്ണിമായ, ഡിസൈനര്‍ ഷഫീഖ $ ക്ലയന്‍റ്: ഡോ. വേലായുധന്‍ $ സ്ഥലം: പട്ടാമ്പി, പാലക്കാട്
കലാമൂല്യമുള്ള ഡിസൈനാണ് ഈ ഗേറ്റിനെ വ്യത്യസ്തമാക്കുന്നത്. ഡിസൈന്‍: ഇദരീസ് $ ക്ലയന്‍റ്: ഇദരീസ് $ സ്ഥലം: മാങ്കാവ്, കോഴിക്കോട്
വെര്‍ട്ടിക്കല്‍ ലൈന്‍ ഡിസൈനോട് നീതി പുലര്‍ത്തുന്ന മട്ടില്‍ ഗേറ്റും മതിലും, ഡിസൈന്‍: ആന്‍റോ തോമസ്, ശാന്തി പ്രസാദ്, ശൈലജ രമേഷ്, സ്പേസ് ട്യൂണ്‍സ്, തൃശൂര്‍ $ ക്ലയന്‍റ്: കാളിദാസ് മേനോന്‍ $ സ്ഥലം: തൃശൂര്‍
പച്ചപ്പും പടിപ്പുര മാതൃകയുമുള്ള മതില്‍ ഒരേ നിരയിലുള്ള മൂന്നു ഗേറ്റുകള്‍ക്ക് ചേര്‍ന്നതാണ്. ഡിസൈന്‍: ആര്‍ക്കിടെക്റ്റ് വിശാഖ് ജോസഫ്, ബില്‍ഡിങ് ഡിസൈന്‍, കൊച്ചി $ ക്ലയന്‍റ്: ജോണ്‍ മത്തായി $ സ്ഥലം: കായംകുളം
എക്സ്റ്റീരിയറിലെ സ്ട്രെയിറ്റ് ലൈന്‍-ഓപ്പണ്‍ നയം ഗേറ്റിലും മതിലിലും
ഡിസൈന്‍: ആര്‍ക്കിടെക്റ്റ് അര്‍ജ്ജുന്‍ രാജന്‍, ആര്‍ക്കിടെക്റ്റ് അര്‍ച്ചന ആര്‍., അഭില്‍ വി നായര്‍, അഫക്ട്രി ആര്‍ക്കിടെക്റ്റ്സ്, കാഞ്ഞിരപ്പള്ളി. ക്ലയന്‍റ്: അനില്‍ ഭാസ്കര്‍, സ്ഥലം: വാഴൂര്‍, കോട്ടയം
ബാല്‍ക്കണിയുടെ ഹാന്‍റ് റെയിലിലെ വുഡന്‍ ഫിനിഷ് ഗേറ്റിലേക്കും കടമെടുത്തിരിക്കുന്നു
ഡിസൈന്‍: അബ്ദുള്‍ കരീം, കരീം & അസോസിയേറ്റ്സ്, കോഴിക്കോട് $ ക്ലയന്‍റ്: കോയ $ സ്ഥലം: കൊയിലാണ്ടി
നീളന്‍ വീടിനൊത്ത ഉയരം കുറഞ്ഞ നീളന്‍ ഗേറ്റ്
ഡിസൈന്‍: ആര്‍ക്കിടെക്റ്റ് ജയകൃഷ്ണന്‍ കെ ബി, ജെ. സി. ജെ. ആര്‍ ആര്‍ക്കിടെക്റ്റ്സ്, തിരുവനന്തപുരം $ ക്ലയന്‍റ്: ഗോപി കൃഷ്ണന്‍ $ സ്ഥലം: ജവഹര്‍ നഗര്‍, തിരുവനന്തപുരം
വീടിന്‍റെ വ്യൂ മറയാതിരിക്കാന്‍ സഹായകരമാണ് ഹൊറിസോല്‍ അഴികളുള്ള ഗേറ്റ് ഡിസൈന്‍. ഡിസൈന്‍: അനസ് മുത്തുണ്ണി, ഇന്‍ഗ്രിഡ് ആര്‍ക്കിടെക്റ്റ്സ്, തൃശൂര്‍ $ ക്ലയന്‍റ്: നാസര്‍ $ സ്ഥലം: പെരിന്തല്‍മണ്ണ
റൂഫ് പാറ്റേണിന്‍റെ ആവര്‍ത്തനം ഗേറ്റിലും മതിലിലും കാണാം
ഡിസൈന്‍: റിവിന്‍ വി വര്‍ഗീസ്, ഓറഞ്ച് ഇന്‍റീരിയര്‍, കലൂര്‍ $ ക്ലയന്‍റ്: ജോജോ $ സ്ഥലം: കാഞ്ഞിരപ്പള്ളി
കന്‍റംപ്രറി ശൈലിയിലുള്ള വീടിനു ചേരുന്ന ഡിസൈന്‍ എലമെന്‍റുകള്‍ ഗേറ്റിലും മതിലിലും. ഡിസൈന്‍: അലക്സ് നളിനന്‍, കാസബെല്ല ഡിസൈന്‍സ്, തിരുവനന്തപുരം $ ക്ലയന്‍റ്: ഡോ. മണി $ സ്ഥലം: കോയമ്പത്തൂര്‍
എക്സ്റ്റീരിയറിലെ ഗ്രില്‍ പാറ്റേണ്‍ ഗേറ്റിലും
ഡിസൈന്‍: റസീം & അരുണ്‍, ഇന്‍സൈറ്റ് ആര്‍ക്കിടെക്ചറല്‍ ഐഡിയാസ്, കൊല്ലം $ ക്ലയന്‍റ്: രാമചന്ദ്രന്‍ പിള്ള $ സ്ഥലം: കല്ലട
കുത്തനെ ഉയര്‍ന്ന വീടിന് ഉയരക്കൂടുതല്‍ തോന്നിക്കുന്ന ഗേറ്റ്
ഡിസൈന്‍: ജോഫി സെബാസ്റ്റ്യന്‍, ഐഡിയല്‍ കണ്‍സ്ട്രക്ഷന്‍ I. വിജോ ലോറന്‍സ്, ജിബിന്‍ മോഹന്‍, വുഡ്നെസ്റ്റ് ഇന്‍റീരിയേഴ്സ്, ചാലക്കുടി $ ക്ലയന്‍റ്: രാമകൃഷ്ണന്‍
കന്‍റംപ്രറി ശൈലിയില്‍ സിംപിള്‍ ഫോം സ്ട്രക്ചറിലുള്ള വീടിനാണ് ഇത്തരം ഗേറ്റും മതിലും ചേരുക. ഡിസൈന്‍: നൗഷാദ് എ എം, ബില്‍ഡ് ടെക് ബില്‍ഡേഴ്സ്, തൃശൂര്‍ $ ക്ലയന്‍റ്: സലിം $ സ്ഥലം: തൃപ്രയാര്‍

Be the first to comment

Leave a Reply

Your email address will not be published.


*