എക്സ്റ്റീരിയര്‍ അല്പം പഴമയുണര്‍ത്തുന്നതെങ്കിലും അകത്തളത്തില്‍ സ്വീകരിച്ചിട്ടുള്ളത് ആധുനിക ഡിസൈനിങ് നയമാണ്.
കേരളത്തിലെ ട്രോപ്പിക്കല്‍ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഗൃഹനിര്‍മ്മാണത്തിന് ഇപ്പോഴും ആവശ്യക്കാരേറെയുണ്ട് എന്നതിനു തെളിവാണ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള ഈ വീട്.
നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ ചരിഞ്ഞ മേല്‍ക്കൂരയില്‍ ഓടുപാകി ഒരുക്കിയിരിക്കുന്ന ഈ വീടിന്‍റെ ഡിസൈനിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഡിസൈനര്‍ വിനീഷ് മുല്ലപ്പിള്ളി ആണ് (നോര്‍ത്ത് പോള്‍ കണ്‍സള്‍ട്ടന്‍റ്, കൊച്ചി & തൃശൂര്‍).

ഒരു നാലുകെട്ടാണ് വീട്ടുകാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വീടുപണിയുവാന്‍ തെരഞ്ഞെടുത്ത സ്ഥലത്തിന്‍റെ പ്രത്യേകതകളും ചില പരിമിതികളും മൂലം നാലുകെട്ട് അവിടെ പ്രായോഗികമല്ലാത്തതിനാല്‍ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഒരു രണ്ടുനില വീട് എന്ന തീരുമാനത്തിലേക്ക് മാറുകയായിരുന്നു ഗൃഹനാഥനും കൂട്ടരും.
ALSO READ: ക്യൂട്ട് & എലഗന്‍റ്
പരമ്പരാഗത ശൈലിയിലുള്ള ജീവിതരീതി പിന്‍തുടരുന്ന ഇവര്‍ ആദ്യം താമസിച്ചിരുന്നത് നാലുകെട്ടിലായിരുന്നു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഗൃഹനാഥന്‍.

വിശാലമായ പ്ലോട്ട്. അതിന് അതിരിടുന്നത് കോള്‍പ്പാടങ്ങളാണ്. ഹരിതാഭമായ ചുറ്റുപാടുകള്‍ക്ക് നടുവില്‍ പ്രകൃതിയോട് ഇണങ്ങിയാണ് വീടിന്‍റെ സ്ഥാനം.
പൂമുഖവരാന്ത, ലിവിങ്, ഇടനാഴി, ഡൈനിങ് ഏരിയ, സ്റ്റെയര്‍കേസ്, രണ്ടു കിടപ്പുമുറികള്‍, സ്റ്റെയര്‍കേസിനടിയില്‍ വാഷ് ഏരിയ, കൂടാതെ ഒരു സ്വകാര്യ സിറ്റൗട്ടും അതിലേക്ക് പ്രത്യേകം പ്രവേശനമാര്‍ഗ്ഗവും.

ഇവിടെ നിന്നു പുറത്തേക്കു നോക്കിയാല്‍ കാണുന്നത് വീടിനോടു ചേര്‍ന്നുള്ള കുളമാണ്. അടുക്കള ഓപ്പണ്‍ നയത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ്. വര്‍ക്കേരിയ, യൂട്ടിലിറ്റി ഏരിയ, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും കിച്ചനോടനുബന്ധിച്ചാണ്.

അകത്തളങ്ങളില്‍ എല്ലാം സ്വീകരിച്ചിട്ടുള്ളത് ആധുനിക ഡിസൈനിങ് നയമാണ്. വിശാലവും പ്ലെയ്ന്‍ ഡിസൈനും ചേര്‍ന്നു സിംപിള്‍ എലഗന്‍റ് എന്ന അനുഭവം പകരുന്നു.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
ഇന്‍റീരിയര്‍ വര്‍ക്കുകളിലെ മിതത്വവും ശാന്തസ്വഭാവവും അകത്തളങ്ങള്‍ക്ക് മിഴിവേകുന്നു.

ഫാള്‍സ് സീലിങ് ചെയ്ത് നല്‍കിയിരിക്കുന്ന ലൈറ്റിങ് സംവിധാനം അകത്തളങ്ങളെ തെളിമയുള്ളതാക്കുന്നു. വരാന്തകള്‍ ഇരിപ്പിട സൗകര്യത്തോടെയുള്ളതാകുന്നു.
ALSO READ: പ്രകൃതിയ്ക്ക് നല്‍കുന്ന പ്രാധാന്യം വര്‍ദ്ധിക്കണം!
തേക്ക് തടിയുടെ മഹിമ വെളിവാക്കുന്നവയാണ് സ്റ്റെയര്‍കേസും മറ്റ് മരപ്പണികളുമെല്ലാം. 4 കിടപ്പുമുറികളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം മുകളിലും രണ്ടെണ്ണം താഴെനിലയിലുമാണ്.

മുകള്‍നിലയില്‍ അപ്പര്‍ലിവിങ്ങിനു പുറമെ വീട്ടുകാര്‍ക്ക് ഒത്തുകൂടുവാനും, സമയം ചെലവഴിക്കാനും എല്ലാമായി ഒരുക്കിയിരിക്കുന്ന വിശാലമായ മള്‍ട്ടിപര്‍പ്പസ് ഏരിയ, ചുറ്റിനുമുള്ള കോള്‍ പാടങ്ങളുടെയും പച്ചപ്പിന്‍റെയും ഭംഗി ഒപ്പിയെടുത്തു കൊണ്ടുള്ളതാകുന്നു.

ഇതിനോടു ചേര്‍ന്ന് ഒരു ടോയ്ലറ്റും നല്‍കിയിട്ടുണ്ട്. വീടിന്‍റെ സ്വകാര്യതയ്ക്ക് ഭംഗംവരാത്തവിധം ഓഫീസ് ഏരിയയ്ക്കുകൂടി സ്ഥാനം നല്‍കിയിട്ടുണ്ട് വീടിനുള്ളില്‍.

പുറംകാഴ്ചയില്‍ എടുത്തു കാണുന്ന ചാരുപടി സ്റ്റെയര്‍കേസിന്‍റെ ലാന്‍ഡിങ്ങില്‍ നല്‍കിയിട്ടുള്ള കിളിവാതിലിനോട് ചേര്‍ന്ന് നല്‍കിയിരിക്കുന്നതാണ്. ഇതിലൂടെ നിറയെ കാറ്റും വെളിച്ചവും വീടിനുള്ളില്‍ എത്തുന്നുണ്ട്.

എലിവേഷനു ഭംഗി കൂട്ടുന്നത് ചെങ്കല്ലിന്‍റെ ക്ലാഡിങ്ങും, വരാന്തയിലെ ആകൃതിയൊത്ത തൂണുകളും ആണ്. പുനരുപയോഗിച്ച ഓടുകളാണ് മേല്‍ക്കൂരയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
സ്പേസ് മാനേജ്മെന്‍റിലും കാലാവസ്ഥാ ഘടകങ്ങളിലും എല്ലാം പ്രകൃതിയോടിണങ്ങിയ വീട്.
Project Facts
- Design: Vineesh Mulappilly Kulaparambil
- Project Type: Residential House
- Owner: Raman Namboothirippad
- Location: Mapranam, Irinjalakkuda
- Year Of Completion: 2019
- Area: 3549 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment